ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം രൂക്ഷം ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറുന്നു ; സ്‌കൂള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഇനിയും ഉയരുമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം രൂക്ഷം ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറുന്നു ; സ്‌കൂള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഇനിയും ഉയരുമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് പ്രതിസന്ധി ഉയരുന്നു. റെക്കോര്‍ഡ് നിരക്കില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 13026 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 പേര്‍ കൂടി മരിച്ചു. 2779 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 185 പേര്‍ അത്യാഹിത വിഭാഗത്തിലാണ്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത് ആരോഗ്യ മേഖലയില്‍ ആശങ്കയാകുന്നുണ്ട്.

സ്‌കൂള്‍ തുറക്കാനൊരുങ്ങുകയാണ് സംസ്ഥാനത്ത്. കോവിഡ് വ്യാപനം കൂടിയിരിക്കേ സ്‌കൂള്‍ തുറക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് ഹെല്‍ത്ത് അതോറിറ്റീസ് ഉയര്‍ത്തുന്നത്.

Katie Lucey administers a COVID-19 test on her son Maguire at a PCR and Rapid Antigen COVID-19 coronavirus test pop up on Wall Street in Manhattan in New York City on Thursday, December 16, 2021.

വിദ്യാഭ്യാസ മേഖലയില്‍ ഇനിയുള്ള നാളുകള്‍ വെല്ലുവിളിയുടേതാകുമെന്നാണ് മുന്നറിയിപ്പ്.

സ്‌കൂളുകളില്‍ രണ്ടാഴ്ചത്തേക്കുള്ള റാപ്പിഡ് ആന്‍ഡിജന്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൃത്യമായി ടെസ്റ്റുകള്‍ നടത്തുകയും രോഗ വ്യാപനം തടയുകയും ചെയ്യണമെന്ന് പ്രീമിയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ സജ്ജമാണെന്നും കുട്ടികളുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടെന്നും പ്രീമിയര്‍ പറയുന്നു. ഏതായാലും സ്‌കൂള്‍ തുറന്നു കഴിയുമ്പോഴേ കോവിഡ് വ്യാപനമുള്‍പ്പെടെ ആശങ്കകളില്‍ വ്യക്തത വരൂ. എന്നാല്‍ യുഎസും യുകെയും പോലെ വിവിധ രാജ്യങ്ങള്‍ സ്‌കൂള്‍ തുറന്ന അനുഭവം രാജ്യത്തിന് മുന്നിലുണ്ട്. കുട്ടികള്‍ പ്രതിരോധ ശേഷി കൂടുതലുള്ളവരാണെന്നും അവരുടെ ജീവിതം പഴയ പോലെയാകേണ്ടതുണ്ടെന്നും സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Other News in this category



4malayalees Recommends