ഒമിക്രോണ്‍ സബ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ വെല്ലുവിളിയാകും ; വരും ദിവസങ്ങളില്‍ വ്യാപനം വര്‍ദ്ധിക്കും ; ക്യൂന്‍സ്ലാന്‍ഡിലെ രോഗിയില്‍ കണ്ടെത്തിയ വകഭേദം ആശങ്കയാകുന്നു

ഒമിക്രോണ്‍ സബ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ വെല്ലുവിളിയാകും ; വരും ദിവസങ്ങളില്‍ വ്യാപനം വര്‍ദ്ധിക്കും ; ക്യൂന്‍സ്ലാന്‍ഡിലെ രോഗിയില്‍ കണ്ടെത്തിയ വകഭേദം ആശങ്കയാകുന്നു
സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഓസ്‌ട്രേലിയയില്‍ ആശങ്ക സൃഷ്ടിക്കേ ഇവയുടെ സബ് വേരിയന്റ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് പ്രൊഫഷണല്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

BA .2 വേരിയന്റ് ക്യൂന്‍സ്ലാന്‍ഡിലെ രോഗിയിലാണ് കണ്ടെത്തിയത്. ഈ വേരിയന്റ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ മൈക്കല്‍ കിഡ്ഡ് വ്യക്തമാക്കുന്നു.

A man in lab gear doing experiments in a lab

അതിവ്യാപന സ്വഭാവമാണ് പുതിയ വേരിയന്റിനെന്നും ഇനിയും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്നും യുകെ ഹെല്‍ത്ത് ഒഫീഷ്യല്‍സ് ഈ വേരിയന്റിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.സ്റ്റെല്‍ത്ത് സബ് വേരിയന്റ് എന്നറിയപ്പെടുന്ന ഇവ ജനിതക മാറ്റം സംഭവിച്ച് ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വേരിയന്റാണ്.

അതിനിടെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് വേഗത്തിലാക്കുകയാണ് ഓസ്‌ട്രേലിയ. നാലു മില്യണ്‍ ജനങ്ങള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രേഗ് ഹണ്ട് വ്യക്തമാക്കി. രണ്ടാം ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനും തമ്മിലുള്ള വ്യത്യാസം കുറക്കാനും തീരുമാനമായി. ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനും പ്രതിരോധം ശക്തമാക്കാനും നീക്കം തുടരുകയാണ്.

Other News in this category



4malayalees Recommends