നദാല്‍ ചരിത്ര വിജയം നേടിയപ്പോള്‍ ഫൈനലില്‍ ടോസിട്ടത് മലയാളി പയ്യന്‍ ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ താരമായി ജോയല്‍ റോണി

നദാല്‍ ചരിത്ര വിജയം നേടിയപ്പോള്‍ ഫൈനലില്‍ ടോസിട്ടത് മലയാളി പയ്യന്‍ ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ താരമായി ജോയല്‍ റോണി
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന്റെ ലൈവ് ടെലികാസ്റ്റ് തുടങ്ങിയപ്പോള്‍ റാഫേല്‍ നദാലിനും ഡാനില്‍ മെദ്വദേവിനും നടയില്‍ നിന്ന മലയാളി പയ്യന്‍ താരമായി. ജോയല്‍ റോണിയാണ് നദാലിനും മെദ്വദേവുമായുള്ള ഫൈനലിന് ടോസിട്ടത്. 11 കാരനായ ജോയല്‍ മെല്‍ബണിലെ മില്‍പാര്‍ക്ക് ടെന്നീസ് ക്ലബുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

മെല്‍ബണില്‍ താമസിക്കുന്ന കോട്ടയം തിടനാട് സ്വദേശി പേഴുംകാട്ടില്‍ റോണി ജോര്‍ജിന്റെയും എറണാകുളം ചിറയ്ക്കല്‍ മണവാളന്‍ വീട്ടില്‍ സ്മിതയുടേയും മകനാണ് ജോയല്‍. സഹോദരി ജോ ആന്‍.

2006 ലാണ് റോണിയും കുടുംബവും മെല്‍ബണിലെത്തുന്നത്. അഞ്ചാം വയസ്സു മുതല്‍ ജോയല്‍ ടെന്നീസ് പരിശീലനം തുടങ്ങിയതാണ്. വസെലോ ടെന്നീസ് കോച്ചിങ്ങിലാണ് പരിശീലനം. ജൂലിയന്‍ വില്യം ക്രീ ആണ് പരിശീലകന്‍.

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ റാങ്കിങ് പ്രകാരം പത്തുവയസ്സുള്ള കുട്ടികളില്‍ വിക്ടോറിയയിലെ ഒന്നാം നമ്പര്‍ താരമായിരുന്നു ജോയലെന്ന് അച്ഛന്‍ റോണി വ്യക്തമാക്കി. 2022 മുതല്‍ ഓസ്‌ട്രേലിയന്‍ ടെന്നീസ് റാങ്കിങിന് പകരം യൂണിവേഴ്‌സല്‍ ടെന്നീസ് റേറ്റിങ്ങാണ് പ്രാബല്യത്തില്‍ വന്നു. ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം നിക്ക് കര്‍ജിയോസാണ് ജോയലിന്റെ ഇഷ്ട താരം.

ജീവിതത്തിലെ വലിയ ഒരു അനുഭവമായിരുന്നു. ഞാന്‍ ആരാധിക്കുന്ന ഇതിഹാസ താരങ്ങളെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനും സാധിച്ചു. നദാല്‍ ചരിത്രം സൃഷ്ടിച്ച ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ജോയല്‍ റോണി പറഞ്ഞു.

Other News in this category



4malayalees Recommends