ഏജ്ഡ് കെയര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡബിള്‍ ബോണസുമായി ഓസ്‌ട്രേലിയ; ഏജ്ഡ് കെയര്‍ ഹോമുകളില്‍ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം ഉറപ്പാക്കാന്‍ 209 മില്ല്യണ്‍ പൗണ്ടിന്റെ പാക്കേജ്

ഏജ്ഡ് കെയര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡബിള്‍ ബോണസുമായി ഓസ്‌ട്രേലിയ; ഏജ്ഡ് കെയര്‍ ഹോമുകളില്‍ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം ഉറപ്പാക്കാന്‍ 209 മില്ല്യണ്‍ പൗണ്ടിന്റെ പാക്കേജ്

ഏജ്ഡ് കെയര്‍ വര്‍ക്കേഴ്‌സിന് 800 ഡോളര്‍ വരെ രണ്ട് ബോണസുകള്‍ നല്‍കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്. മേഖലയ്ക്ക് പിന്തുണ നല്‍കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് നീക്കം. നാഷണല്‍ പ്രസ് ക്ലബില്‍ പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അധിക ഫണ്ടിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.


ഓരോ കെയര്‍ വര്‍ക്കറും എത്ര മണിക്കൂര്‍ ജോലി ചെയ്തുവെന്നത് ആസ്പദമാക്കിയാണ് ബോണസ് തുക തീരുമാനിക്കുക. ആദ്യ പേയ്‌മെന്റ് ഫെബ്രുവരിയിലും, രണ്ടാമത്തേത് മെയ് മാസത്തിന്റെ ആദ്യവും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

'ആരോഗ്യ മേഖലയിലെ ഫലങ്ങള്‍ ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് & ഏജ്ഡ് കെയര്‍ ജോലിക്കാരുടെ കഠിനാധ്വാനവും, മണിക്കൂറുകള്‍ നീണ്ട സേവനവും, ആത്മാര്‍ത്ഥതയും ഇല്ലെങ്കില്‍ സാധ്യമാകില്ലായിരുന്നു. രണ്ട് വര്‍ഷമായുള്ള ഇവരുടെ പ്രവര്‍ത്തനം പ്രചോദനകരമാണ്', സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കും.

ഏജ്ഡ് കെയര്‍ വര്‍ക്കേഴ്‌സിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന 209 മില്ല്യണ്‍ പൗണ്ട് പാക്കേജിന്റെ ഭാഗമാണ് ബോണസും. 234,000 കെയര്‍ വര്‍ക്കേഴ്‌സിനാകും ഈ തുക ലഭിക്കുക. മഹാമാരിക്കിടയിലും കെയര്‍ ജോലിക്കാരെ മേഖലയില്‍ പിടിച്ചുനിര്‍ത്താനാണ് ക്യാഷ് ഇന്‍സെന്റീവ് സ്‌കീമിന്റെ ലക്ഷ്യം.

നേരത്തെ റസിഡന്‍ഷ്യല്‍ ഏജ്ഡ് കെയര്‍ വര്‍ക്കേഴ്‌സിന് മൂന്ന് പേയ്‌മെന്റുകളായി 800 ഡോളര്‍ വീതം നല്‍കിയിരുന്നു. ഹോം കെയര്‍ വര്‍ക്കേഴ്‌സിന് 600 ഡോളറാണ് സ്‌കീമില്‍ ലഭിച്ചത്. ഏജ്ഡ് കെയര്‍ ഹോമുകളില്‍ വീണ്ടും കോവിഡ്-19 പടരുന്നതിനിടെയാണ് പ്രഖ്യാപനം. ഏജ്ഡ് കെയറിനുള്ള ജീവനക്കാരെ കണ്ടെത്താനും, നിലനിര്‍ത്താനും വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
Other News in this category



4malayalees Recommends