അടിയന്തര ശസ്ത്രക്രിയയ്ക്ക് മാത്രം അനുമതി നല്‍കുന്ന തീരുമാനം അവസാനിപ്പിച്ച് ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റ് ; ഫെബ്രുവരി 7 മുതല്‍ അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ക്കും അനുമതി ; കോവിഡ് മരണം 30ല്‍ എത്തി നില്‍ക്കേ ഇളവുകള്‍

അടിയന്തര ശസ്ത്രക്രിയയ്ക്ക് മാത്രം അനുമതി നല്‍കുന്ന തീരുമാനം അവസാനിപ്പിച്ച് ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റ് ; ഫെബ്രുവരി 7 മുതല്‍ അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ക്കും അനുമതി ; കോവിഡ് മരണം 30ല്‍ എത്തി നില്‍ക്കേ ഇളവുകള്‍
ന്യൂസൗത്ത് വെയില്‍സില്‍ 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അടിയന്തരമല്ലാത്ത ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍.

2749 പേരാണ് കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ ഈ ആഴ്ചയിലാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരിക്കുന്നത്. 138 പേര്‍ ഐസിയുവിലാണ്. ഇതില്‍ 70 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

A woman wearing a mask undertakes a drive-thru COVID-19 test.

12818 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 7913 കേസുകള്‍ റാപിഡ് ആന്‍ഡിജന്‍ ടെസ്റ്റുവഴിയും 4905 കേസുകള്‍ പിസിആര്‍ വഴിയുമാണ് സ്ഥിരീകരിച്ചത്.

30 മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു 30 വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്നത് ആരോഗ്യമേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് . രണ്ട് വാക്‌സിനും സ്വീകരിച്ചിട്ടുള്ള ഇദ്ദേഹം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് എത്രയും വേഗമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയകള്‍ക്കായി പലരും നീണ്ട കാത്തിരിപ്പിലാണ്. കോവിഡ് പ്രതിസന്ധിയില്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്കാണ് ആശുപത്രിയില്‍ അനുമതി നല്‍കിയിരുന്നത്. ഇനിയും ബുദ്ധിമുട്ടുന്നവരെ കാത്തിരിക്കാന്‍ പറയുന്നത് ശരിയല്ലെന്നും കോവിഡ് പ്രതിസന്ധി മാറുന്നത് വരെ ശസ്ത്രക്രിയകളെല്ലാം നീട്ടികൊണ്ടുപോകുക പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് പുതിയ ഇളവ് നല്‍കുന്നത്.

Other News in this category



4malayalees Recommends