കോവിഡ് കാലമെടുത്ത തീരുമാനങ്ങളെല്ലാം മികച്ചതായിരുന്നില്ല, തെറ്റുപറ്റി ; സമാനതകളില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു ; കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് മോറിസണ്‍

കോവിഡ് കാലമെടുത്ത തീരുമാനങ്ങളെല്ലാം മികച്ചതായിരുന്നില്ല, തെറ്റുപറ്റി ; സമാനതകളില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു ; കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് മോറിസണ്‍
നീണ്ട കാലത്തെ ലോക്ക്ഡൗണ്‍, ഐസൊലേഷന്‍, സാമ്പത്തിക പ്രതിസന്ധി, ജോലിയില്‍ പ്രതിസന്ധി, കുട്ടികളുടെ സംരക്ഷണം... എന്നിങ്ങനെ കോവിഡ് കാലം മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയിലാണ് ജനം കടന്നുപോയത്. സര്‍ക്കാരും മറിച്ചല്ല. നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. നീണ്ട കാല ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണം, ആരോഗ്യ മേഖലയിലെ അധിക ചെലവ് എന്നിങ്ങനെ പ്രതിസന്ധികളേറെ.

Prime Minister Scott Morrison at the National Press Club in Canberra.

കോവിഡ് മഹാമാരി ലോകം മുഴുവന്‍ വലിയ ദുരന്തമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് സര്‍ക്കാരുകളെ സംബന്ധിച്ച് പ്രതിഛായ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. യുഎസിലേയും യുകെയിലേയും പോലെ ഓസ്‌ട്രേലിയയിലും ജനം സര്‍ക്കാരിനെതിരെ മുറുമുറുപ്പുമായിട്ടാണ് മുന്നോട്ട് പോകുന്നത്.

ഒമിക്രോണ്‍ എന്ന പേരില്‍ ജനത്തെ വലിയ ഭീതിയിലാഴ്ത്തിയിരുന്നു സര്‍ക്കാര്‍. രോഗ വ്യാപനത്തിന്റെയും പുതിയ തരംഗത്തിന്റെയും പേരില്‍ പലരും കടുത്ത സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അഭ്യൂഹങ്ങള്‍ പങ്കുവച്ച് ജനത്തെ പരിഭ്രാന്തിയിലാക്കിയതില്‍ സര്‍ക്കാര്‍ നിരാശയിലാണ്.

പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സമ്മതിക്കുന്നു. ഇതുവരെ ചിന്തിക്കാത്ത രീതിയിലാണ് പല സംഭവങ്ങളും. മാസ്‌കും ഐസൊലേഷനും വാക്‌സിനേഷനും തുടങ്ങി ആരോഗ്യ മേഖലയിലെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ പല നിബന്ധനകളും ജനങ്ങള്‍ക്ക് മുന്നില്‍ വച്ചു. പലതും അത്യാവശ്യങ്ങള്‍ ആയിരുന്നു താനും. എന്നാല്‍ ജനങ്ങളുടെ സാമ്പത്തിക അവസ്ഥയോ മാനസിക ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിച്ചില്ല.

സാമ്പത്തികവും മാനസികവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങളില്‍ പലരും ഒറ്റപ്പെട്ടു. ഇത് സര്‍ക്കാര്‍ വിരുദ്ധ മനോഭാവമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ നിസഹായവസ്ഥയാണ് പ്രധാനമന്ത്രിക്ക് പറയാനുള്ളത്. സാഹചര്യം ഇതാണെന്നും ചില തെറ്റായ തീരുമാനങ്ങള്‍ പോലും എടുക്കേണ്ടിവരുമെന്നുമാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം.

Other News in this category



4malayalees Recommends