ഓസ്‌ട്രേലിയയില്‍ ശരാശരി മോര്‍ട്ട്‌ഗേജ് പ്രതിമാസം 1000 ഡോളര്‍ വരെ വര്‍ദ്ധിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍; ബോണ്ട് വാങ്ങല്‍ നിര്‍ത്തിയ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ സമയം നോക്കുന്നു?

ഓസ്‌ട്രേലിയയില്‍ ശരാശരി മോര്‍ട്ട്‌ഗേജ് പ്രതിമാസം 1000 ഡോളര്‍ വരെ വര്‍ദ്ധിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍; ബോണ്ട് വാങ്ങല്‍ നിര്‍ത്തിയ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ സമയം നോക്കുന്നു?
350 ബില്ല്യണ്‍ പൗണ്ടിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതി ഫെബ്രുവരി 10ന് അവസാനിപ്പിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക ഡാറ്റയും, പണപ്പെരുപ്പം ഉയരുന്നതിനും ഇടയിലാണ് ഈ നീക്കം.

പലിശ നിരക്കുകള്‍ കുറച്ച് നിര്‍ത്താനായി ആര്‍ബിഎ ആഴ്ചയില്‍ 4 ബില്ല്യണ്‍ പൗണ്ടിന്റെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റ് ബോണ്ടുകള്‍ വാങ്ങിവരികയായിരുന്നു. മെയ് വരെ നീളേണ്ട പദ്ധതി പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട എംപ്ലോയ്‌മെന്റും, പണപ്പെരുപ്പവും മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം ബോണ്ട് വാങ്ങല്‍ അവസാനിപ്പിക്കുന്നതിന് പിന്നാലെ ഔദ്യോഗിക പലിശ നിരക്ക് ഏറ്റവും കുറഞ്ഞ 0.1 ശതമാനത്തില്‍ നിന്നും പെട്ടെന്ന് ഉയര്‍ത്തില്ലെന്ന് ആര്‍ബിഎ ഗവര്‍ണര്‍ ഫിലിപ്പ് ലോവ് പറഞ്ഞു. പണപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പളവും വര്‍ദ്ധിക്കുന്നത് വരെ കാത്തിരിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

എന്തായാലും പലിശ നിരക്ക് മാറ്റത്തിന് കാത്തിരിക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം 0.4 സെന്റ് കുറഞ്ഞു. ഈ വര്‍ഷം തന്നെ പലിശ നിരക്ക് ഉയര്‍ത്തല്‍ നടപടി ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. ആഗസ്റ്റ് മാസമാണ് ഇതില്‍ സാധ്യതയേറിയതെന്ന് ഇവര്‍ കരുതുന്നു.

2010 നവംബറില്‍ പുതിയ വീട് വാങ്ങാനുള്ള മോര്‍ട്ട്‌ഗേജ് 363,421 ഡോളറായിരുന്നത് ഇപ്പോള്‍ 600,000 ഡോളറില്‍ കൂടുതലാണ്. പലിശ നിരക്ക് വീണ്ടും ഉയര്‍ന്നാല്‍ മോര്‍ട്ട്‌ഗേജ് റീപെയ്‌മെന്റില്‍ 1000 ഡോളര്‍ കൂടി അധികം ചെലവാകുമെന്നാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends