വനിതാ ഖനന തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നത് ലൈംഗിക പീഡനവും, അപമാനങ്ങളും; റിയോ ടിന്റോ സ്വതന്ത്ര റിവ്യൂവില്‍ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ഓസ്‌ട്രേലിയ; ബലാത്സംഗം മുതല്‍ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ വരെ

വനിതാ ഖനന തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നത് ലൈംഗിക പീഡനവും, അപമാനങ്ങളും; റിയോ ടിന്റോ സ്വതന്ത്ര റിവ്യൂവില്‍ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ഓസ്‌ട്രേലിയ; ബലാത്സംഗം മുതല്‍ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ വരെ

ഓസ്‌ട്രേലിയയില്‍ ഖനന സൈറ്റില്‍ സ്ത്രീ ജോലിക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് നടത്തുന്ന സ്വതന്ത്ര്യ റിവ്യൂവില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. റിയോ ടിന്റോയിലെ 20-ലേറെ വനിതാ ജോലിക്കാരാണ് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.


ബലാത്സംഗങ്ങള്‍ക്ക് പുറമെ, ലൈംഗിക അതിക്രമ ശ്രമങ്ങളും, അപമാനങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേരിട്ടതായി കമ്പനി കമ്മീഷന്‍ ചെയ്ത സ്വതന്ത്ര റിവ്യൂവില്‍ വ്യക്തമാക്കി. മുന്‍ സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണര്‍ എലിസബത്ത് ബ്രോഡേറിക്കിനെയാണ് കമ്പനിയിലെ സംസ്‌കാരം റിവ്യൂ ചെയ്യാനായി ചുമതലപ്പെടുത്തിയത്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ പാര്‍ലമെന്ററി അന്വേഷണത്തിലാണ് ഖനന സൈറ്റുകളിലെ രണ്ട് ഡസനിലേറെ ലൈംഗിക അക്രമങ്ങളില്‍ പോലീസ് അന്വേഷണം നടന്നതായി വ്യക്തമായത്. ഇതോടെയാണ് റിയോ ടിന്റോ സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നത്.

ലൈംഗിക പരാമര്‍ശങ്ങളും, അതിക്രമങ്ങളും കമ്പനി വര്‍ക്ക്‌സൈറ്റില്‍ സാധാരണ കാര്യമാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. അസ്വസ്ഥതപ്പെടുത്തുന്ന കണ്ടെത്തലുകളില്‍ കമ്പനി സിഇഒ ജേക്കബ് സ്റ്റോഷോം ഖേദം പ്രകടിപ്പിച്ചു.

മാനേജ്‌മെന്റിനോട് ഗര്‍ഭം ധരിച്ചാല്‍ പറയാനുള്ള ധൈര്യം പോലും പല സ്ത്രീ ജീവനക്കാര്‍ക്കും ഉണ്ടായിരുന്നില്ല. അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ചില ജോലിക്കാര്‍ ഒറ്റയ്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യം പോലും ഉണ്ടായി.
Other News in this category



4malayalees Recommends