സ്‌കൂള്‍ തുറന്ന് ഒരു ദിവസം മാത്രം പ്രവര്‍ത്തനം, അനിശ്ചിത കാലത്തേക്ക് അടച്ച് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ ; കോവിഡ് വ്യാപനം തിരിച്ചടിയായി ; കുട്ടികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്‌കൂള്‍

സ്‌കൂള്‍ തുറന്ന് ഒരു ദിവസം മാത്രം പ്രവര്‍ത്തനം, അനിശ്ചിത കാലത്തേക്ക് അടച്ച് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ ; കോവിഡ് വ്യാപനം തിരിച്ചടിയായി ; കുട്ടികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്‌കൂള്‍
സ്‌കൂള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ പല സംസ്ഥാനങ്ങളിലും മാതാപിതാക്കള്‍ ആശങ്കയിലാണ്. അതിവ്യാപന സമയത്ത് കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരായിരിക്കുമോ എന്നതാണ് പലരുടേയും ആശങ്ക. വാക്‌സിന്‍ ഉള്‍പ്പെടെ പ്രതിരോധങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഇതിനിടെയാണ് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. തുറന്നിട്ട് രണ്ടു ദിവസം മാത്രമായപ്പോഴാണ് സംഭവം. തിങ്കളാഴ്ചയാണ് സ്‌കൂള്‍ തുറന്നത്.

A mid shot of WA Education Minister Sue Ellery speaking at a media conference against a yellow background.

വിന്റര്‍ഫോള്‍ഡ് പ്രൈമറി സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമിലെത്തിയ കുട്ടികളില്‍ കോവിഡ് സ്ഥിരീകരിച്ചു .ഇവരുമായി അടുത്ത് ഇടപഴകിയ വിദ്യാര്‍ത്ഥികളും ജീവനക്കാരും കുടുംബവും പരിശോധനയ്ക്ക് വിധേയമാകണം. കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിന്റര്‍ഫോള്‍ഡ് പ്രിന്‍സിപ്പല്‍ സ്റ്റീവ് ബെറി മാതാപിതാക്കളെ അറിയിച്ചിരിക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റൈനില്‍ പോയ ശേഷം ടെസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിവരം ലഭിക്കുംവരെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇതാണ് മഹാമാരിയുടെ യഥാര്‍ത്ഥ അവസ്ഥ. സ്‌കൂള്‍ തുറന്ന് ഉടന്‍ അടയ്‌ക്കേണ്ടിവന്നതില്‍ നിരാശയുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ മറ്റ് വഴികളില്ലെന്നും അധികൃതര്‍ പറയുന്നു.

Other News in this category



4malayalees Recommends