ആശുപത്രികളില്‍ കോവിഡ് സുനാമി ; രോഗം ബാധിച്ചെത്തുന്നവരെ പരിചരിക്കാന്‍ ഇടമില്ല, രോഗ വ്യാപനം കുറച്ചില്ലെങ്കില്‍ ആശുപത്രി സേവനം അവതാളത്തിലാകും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍

ആശുപത്രികളില്‍ കോവിഡ് സുനാമി ; രോഗം ബാധിച്ചെത്തുന്നവരെ പരിചരിക്കാന്‍ ഇടമില്ല, രോഗ വ്യാപനം കുറച്ചില്ലെങ്കില്‍ ആശുപത്രി സേവനം അവതാളത്തിലാകും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍
കോവിഡ് രോഗ വ്യാപനം മൂലം ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാണ്. നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി പല ജീവനക്കാരെയും നിരാശയിലാഴ്ത്തുകയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇപ്പോഴിതാ സ്ഥിതി വഷളാകുകയാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍.


ആശുപത്രിയില്‍ കോവിഡ് സുനാമിയാണ്. മുന്നോട്ടുള്ള ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം എളുപ്പമാകില്ല. പലയിടത്തും ബെഡുകള്‍ ഒഴിവില്ല. ആശുപത്രിയിലെത്തുന്ന മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ ലഭ്യമാകില്ലെന്നും അതിനാല്‍ പരമാവധി രോഗ വ്യാപനം കുറക്കണമെന്നും സിഡ്‌നിയില്‍ നിന്നുള്ള ഡോക്ടര്‍ ഡാന്‍ സുവന്‍ പറയുന്നു.

ഇളവുകള്‍ ആസ്വദിക്കുമ്പോള്‍ രോഗ വ്യാപനം കൂടുകയാണ്. ആശുപത്രിയില്‍ കൂടുതല്‍ പേര്‍ ചികിത്സയ്‌ക്കെത്തുന്നത് പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. രോഗിയ്ക്ക് വേണ്ട പരിഗണന ലഭിക്കാതെ പോകും.

കോവിഡ് ലക്ഷണമുള്ളവര്‍ പിസി ആര്‍ പരിശോധന നടത്തുക. ഐസൊലേഷന്‍ ചെയ്യുക. ആശുപത്രി ജീവനക്കാര്‍ക്ക് രോഗ ബാധയുണ്ടാകുന്നതും ഐസൊലേഷനില്‍ പോകുന്നതും മറ്റ് ജോലിക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends