പലിശ നിരക്ക് ഉയര്‍ത്തല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം; ഭാവിയില്‍ ഉയരുന്ന പലിശ നിരക്ക് നേരിടാന്‍ തയ്യാറായിരിക്കാന്‍ ഭവന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഎ ഗവര്‍ണര്‍

പലിശ നിരക്ക് ഉയര്‍ത്തല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം; ഭാവിയില്‍ ഉയരുന്ന പലിശ നിരക്ക് നേരിടാന്‍ തയ്യാറായിരിക്കാന്‍ ഭവന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഎ ഗവര്‍ണര്‍

പരിചിതമല്ലാത്ത സാമ്പത്തിക ചുറ്റുപാടിലേക്കാണ് നയം നിര്‍മ്മിക്കുന്നവര്‍ വന്നിറങ്ങുന്നതെന്ന് റിസര്‍വ് ബാങ്ക് മേധാവി. പലിശ നിരക്ക് ഉയരുന്നതിന് മുന്‍പ് എന്താണ് സമ്പദ് ഘടനയില്‍ സംഭവിക്കുകയെന്ന് വിലയിരുത്തിയ ശേഷമാകും തീരുമാനമെന്ന് ആര്‍ബിഎ ഗവര്‍ണര്‍ സിഡ്‌നിയിലെ നാഷണല്‍ പ്രസ് ക്ലബില്‍ വ്യക്തമാക്കി.


ഈ മാസം ബാങ്കിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതി അവസാനിക്കുമെന്നതിനാല്‍ ഉടന്‍ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന അര്‍ത്ഥമില്ലെന്ന് ആര്‍ബിഎ ഗവര്‍ണര്‍ പറഞ്ഞു. 2010 നവംബറിന് ശേഷം ആദ്യമായി ഈ സുപ്രധാന നിരക്ക് ഉയര്‍ത്തുമ്പോള്‍ ക്ഷമയോടെ വിവരങ്ങള്‍ നിരീക്ഷിക്കാനാണ് റിസര്‍വ് ബാങ്ക് ബോര്‍ഡിന്റെ തീരുമാനമെന്ന് ഡോ. ലോവ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയുടെ പണപ്പെരുപ്പ നിരക്ക് ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണെങ്കിലും ഇതിനകം പലിശ ഉയര്‍ത്തിയ യുഎസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളേക്കാള്‍ ഇത് കുറവാണെന്നതാണ് കാത്തിരിക്കാനുള്ള പ്രധാന കാരണം. സപ്ലൈ മേഖലയിലെ പ്രശ്‌നങ്ങളും, ഇതുമൂലമുള്ള സാധനങ്ങളുടെ വില വര്‍ദ്ധനവും പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക്.

എന്നിരുന്നാലും ഈ വര്‍ഷം തന്നെ പലിശ നിരക്ക് ഉയരുമെന്ന് ഡോ. ലോവ് സമ്മതിച്ചു. കടമുള്ള കുടുംബങ്ങള്‍ പണം സമ്പാദിച്ച് ഭാവിയിലെ പലിശ നിരക്ക് വര്‍ദ്ധനയ്ക്കായി ഒരുങ്ങണമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
Other News in this category



4malayalees Recommends