പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നാല്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ച ശേഷം ; ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനുള്ള ആലോചനയില്‍ ആരോഗ്യമന്ത്രി ; കോവിഡ് പ്രതിസന്ധിയില്‍ വാക്‌സിന്‍ ഗുണം ചെയ്യുമെന്നിരിക്കേ ബൂസ്റ്റര്‍ ഡോസ് അനിവാര്യം

പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നാല്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ച ശേഷം ; ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനുള്ള ആലോചനയില്‍ ആരോഗ്യമന്ത്രി ; കോവിഡ് പ്രതിസന്ധിയില്‍ വാക്‌സിന്‍ ഗുണം ചെയ്യുമെന്നിരിക്കേ ബൂസ്റ്റര്‍ ഡോസ് അനിവാര്യം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ എന്ന പട്ടികയില്‍ ഇടംപിടിക്കാന്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കേണ്ടിവരും. ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചു ആലോചിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്. അങ്ങനെയെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്കേ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന പട്ടികയില്‍ ഇടംപിടിക്കാനാകൂ.

രാജ്യ്‌തെ 16,17 വയസ്സുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അന്തിമ അനുമതി നല്‍കി. ആകെ ബൂസ്റ്റര്‍ ഡോസുകള്‍ 84 ലക്ഷം പിന്നിട്ടു.

വാക്‌സിനേഷന്‍ വിഷയത്തില്‍ ഉപദേശക സമിതിയായ ATAGI തീരുമാനമെടുത്ത ശേഷമാകും ആരോഗ്യ മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കുക. ഒമിക്രോണ്‍ വ്യാപനം വേഗത്തിലാകുമ്പോഴും വലിയ പ്രതിസന്ധിയുണ്ടാകാത്തത് വാക്‌സിന്‍ എടുത്തതിനാലാണ്.

DR Congo launches COVID-19 vaccination campaign

സ്‌കൂളുകള്‍ തുറക്കാനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങള്‍. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കേ സ്‌കൂള്‍ തുറക്കുന്നത് വിദ്യാര്‍ത്ഥികളേയും കുടുംബത്തേയും മോശമായി ബാധിക്കും.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നു സ്‌കൂളിലെ നൂറു കണക്കിന് വിദ്യാര്‍ത്ഥികളും ജീവനക്കാരും ഐസൊലേഷനിലാണ്. സ്‌കൂള്‍ തുറന്ന് രണ്ടാം ദിവസം തന്നെ ഐസൊലേഷനിലേക്ക് പോകേണ്ട അവസ്ഥയിലണ് സ്‌കൂളിലുള്ളവര്‍.

ന്യൂ സൗത്ത് വെയില്‍സില്‍ 2578 പേരാണ് ആശുപത്രിയിലുള്ളത്. 160 പേര്‍ ഐസിയുവിലുണ്ട്. സംസ്ഥാനത്ത് 12632 പുതിയ കേസുകളും 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വിക്ടോറിയയില്‍ 752 പേര്‍ ആശുപത്രിയിലും 82 പേര്‍ ഐസിയുവിലുമുണ്ട്.

ക്യൂന്‍സ്ലാന്‍ഡില്‍ 8643 പുതിയ കേസുകളാണ്. 9 മരണങ്ങള്‍. 749 പേര്‍ ആശുപത്രിയിലും 47 പേര്‍ ഐസിയുവിലുമാണ്.

Other News in this category



4malayalees Recommends