സ്‌കൂള്‍ പ്രവേശനത്തിന് സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കണമെന്ന നിബന്ധന ഉപേക്ഷിച്ച് ബ്രിസ്‌ബൈനിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ ; പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം

സ്‌കൂള്‍ പ്രവേശനത്തിന് സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കണമെന്ന നിബന്ധന ഉപേക്ഷിച്ച് ബ്രിസ്‌ബൈനിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ ; പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം
സ്‌കൂള്‍ പ്രവേശനത്തിനായി സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കുന്ന ഫോമില്‍ മാതാപിതാക്കള്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് ബ്രിസ്‌ബെനിലെ സിറ്റി പോയിന്റ് ക്രിസ്ത്യന്‍ കോളേജ് അയച്ച പ്രവേശന കരാര്‍ പിന്‍വലിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സ്‌കൂളിന്റെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നിബന്ധന പിന്‍വലിക്കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.

ക്വീന്‍സ്ലാന്റ് മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗ്രേസ് ഗ്രേസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

'ജീവശാസ്ത്രപരമായ ലൈംഗികതയുമായി പൊരുത്തപ്പെടുന്ന ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോളേജ് വിദ്യാര്‍ത്ഥികളെ ചേര്‍ക്കൂ' എന്നും ബീസ്റ്റിയാലിറ്റി, ഇന്‍സെസ്റ്റ്, പീഡോഫീലിയ എന്നിവ പോലെ സ്വവര്‍ഗ്ഗലൈംഗികത 'പാപമാണ്' എന്നും ബ്രിസ്‌ബൈന്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ തയ്യാറാക്കിയ എന്റോള്‍മെന്റ് കരാറില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് സ്‌കൂള്‍ ഈ പ്രവേശന ഫോം മാതാപിതാക്കള്‍ക്ക് അയച്ചത്.

'ഒരു നോണ്‍ബൈനറി വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് എന്ന നിലയില്‍', ഈ ആവശ്യം സ്വീകാര്യമല്ലെന്ന് വിശ്വസിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഗ്രേസ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും കരാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായതിന് പിന്നാലെ സ്വവര്‍ഗ്ഗലൈംഗികതയുമായി ബന്ധപ്പെട്ട പ്രവേശന കരാറിനെക്കുറിച്ച് സ്‌കൂള്‍ ക്ഷമാപണം നടത്തി. പ്രവേശന കരാറില്‍ മാതാപിതാക്കള്‍ ഒപ്പുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends