ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസുമായി ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍; തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച വ്യാജ പരസ്യങ്ങള്‍ തടയാന്‍ കമ്പനി പരാജയപ്പെട്ടു; ധനികരാക്കാമെന്ന് മോഹിപ്പിച്ച് തട്ടിപ്പുകാര്‍ പ്രമുഖരുടെ ചിത്രം പ്രയോജനപ്പെടുത്തുന്നു

ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസുമായി ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍; തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച വ്യാജ പരസ്യങ്ങള്‍ തടയാന്‍ കമ്പനി പരാജയപ്പെട്ടു; ധനികരാക്കാമെന്ന് മോഹിപ്പിച്ച് തട്ടിപ്പുകാര്‍ പ്രമുഖരുടെ ചിത്രം പ്രയോജനപ്പെടുത്തുന്നു
തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസ് നല്‍കി ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍. വ്യാജ ക്രിപ്‌റ്റോകറന്‍സി പ്രചരിപ്പിക്കാന്‍ ശ്രമിച്ച് ഓസ്‌ട്രേലിയ കള്ളപ്പണം വെളുപ്പിക്കല്‍ നിയമമാണ് ഫേസ്ബുക്ക് ലംഘിക്കുന്നതെന്ന് ആന്‍ഡ്രൂ ഫോറസ്റ്റ് ആരോപിക്കുന്നു.

ആഗോള തലത്തില്‍ ആദ്യമായാണ് ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസെന്ന് ഫോറസ്റ്റ് പറയുന്നു. ഫേസ്ബുക്കിന്റെ ഉടമകളായ മെറ്റ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. തട്ടിപ്പുകാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമെന്ന് മാത്രമാണ് മെറ്റയുടെ പ്രതികരണം.

ഖനനകമ്പനിയായ ഫോര്‍ടെസ്‌ക്യൂ മെറ്റല്‍സ് ചെയര്‍മാനാണ് ഡോ. ഫോറസ്റ്റ്. ഇത്തരം വ്യാജ പരസ്യങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ഫോറസ്റ്റിന് പുറമെ നിരവധി സെലിബ്രിറ്റികളുടെയും ചിത്രങ്ങളാണ് ധനികരാക്കാമെന്ന് മോഹിപ്പിക്കുന്ന പരസ്യങ്ങളില്‍ നല്‍കുന്നത്.

ഫേസ്ബുക്ക് ഇത്തരം പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും പലതും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. 2019 നവംബറില്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഡോ. ഫോറസ്റ്റ് തുറന്ന കത്ത് എഴുതിയിരുന്നു.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ മജിസ്‌ട്രേറ്റ്‌സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിജയകരമായാല്‍ ഫേസ്ബുക്കിന് പിഴയോ, പരസ്യരീതികള്‍ മാറ്റുകയോ ചെയ്യേണ്ടി വരും. ഓസ്‌ട്രേലിയയ്ക്ക് പുറമെ കാലിഫോര്‍ണിയയിലും ഡോ. ഫോറസ്റ്റ് സിവില്‍ ലോസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.
Other News in this category



4malayalees Recommends