ബുര്‍ഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ല, ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് മതേതരമായ ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നത് തീര്‍ത്തും ശരിയായ നടപടി ; നിലപാടറിയിച്ച് തസ്ലീമ നസ്രീന്‍

ബുര്‍ഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. ബുര്‍ഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും തസ്ലീമ പറഞ്ഞു.

കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് വിലക്കിനോട് പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രീന്‍. രാഷ്ട്രീയ ഇസ്ലാം പോലെ ബുര്‍ഖയും ഹിജാബുമെല്ലാം ഇപ്പോള്‍ രാഷ്ട്രീയമായിരിക്കുകയാണ്. അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണ് ബുര്‍ഖയെന്ന് മുസ്ലിം സ്ത്രീകള്‍ മനസിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് മതേതരമായ ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കുന്നത് തീര്‍ത്തും ശരിയായ നടപടിയാണെന്നും ലേഖനത്തില്‍ തസ്ലീമ അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡും ഏക വസ്ത്രകോഡും ഇത്തരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അത്യാവശ്യമാണെന്നും തസ്ലീമ നസ്രീന്‍ പറഞ്ഞു.

Other News in this category

4malayalees Recommends