ബ്രാഹ്മണര്‍ക്ക് മുന്‍ഗണന ; മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍

ബ്രാഹ്മണര്‍ക്ക് മുന്‍ഗണന ; മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍
മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍. ബ്രാഹ്മണര്‍ക്ക് മുന്‍ഗണന എന്ന വാചകത്തോടെ മഹാരാഷ്ട്ര ആസ്ഥാനമായുളള ആരാധന ബില്‍ഡേഴ്‌സാണ് പരസ്യം നല്‍കിയത്. കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നിട്ടുണ്ട്.

സംഭവത്തില്‍ മഹാരാഷ്ട്ര ഭവന നിര്‍മാണ മന്ത്രി ജിതേന്ദ്ര ഔഹാദ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച മന്ത്രി ജിതേന്ദ്ര ഔഹാദ് വിവാദമായ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇത് ജാതി വേര്‍തിരിവല്ലേ അടയാളപ്പെടുത്തുന്നത്' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം ട്വീറ്റ് ചെയ്തത്. കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തസ്തികയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പരസ്യം നല്‍കിയത്. പരസ്യത്തില്‍ ബ്രാഹ്മണര്‍ക്ക് മുന്‍ഗണന എന്ന് പ്രത്യേകം നല്‍കിയിരുന്നു.

കമ്പനിക്കെതിരെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജാതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പ്രവണതകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.

മുമ്പ് സമാനരീതിയില്‍ ചെന്നൈ ആസ്ഥാനമായുളള ഇന്റീരിയര്‍ വര്‍ക്ക് കമ്പനിയും മുമ്പ് പരസ്യം നല്‍കിയത് വിവാദമായിരുന്നു. ബ്രാഹ്മണരെ മാത്രം ജോലിയിലെടുക്കുമെന്നത് കൊണ്ട് ഉദ്ദേശിച്ചത് സസ്യാഹാരികളെ മാത്രമാണെന്നായിരുന്നു അന്ന് കമ്പനി നല്‍കിയ വിശദീകരണം.



Other News in this category



4malayalees Recommends