ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് ജനത്തിന് കരകയറാന്‍ 742 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ; ശുചീകരണവും അറ്റകുറ്റപണികളും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് ജനത്തിന് കരകയറാന്‍ 742 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ; ശുചീകരണവും അറ്റകുറ്റപണികളും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും
ന്യൂസൗത്ത് വെയില്‍സില്‍ സമാനതകളില്ലാത്ത ദുരിതമാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചത്. ജനജീവിതം ആകെ താറുമാറാക്കിയ അവസ്ഥയായിരുന്നു. ഇപ്പോഴിതാ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് കരകയറാന്‍ ജനങ്ങളെ സഹായിക്കാന്‍ ഫെഡറല്‍ ന്യൂസൗത്ത് വെയില്‍സ് ഗവണ്‍മെന്റുകള്‍ സംയുക്തമായി 742 മില്യണ്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചു.ലിസ്‌മോര്‍, ബല്ലിന, ബൈറോണ്‍, ക്യോഗിള്‍, റിച്ച്മണ്ട് വാലി, ക്ലാരന്‍സ് വാലി, ട്വീഡ് എന്നീ ഏഴ് പ്രദേശങ്ങളിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 100 മില്യണ്‍ ഡോളര്‍ സാമ്പത്തിക ആശ്വാസം പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇത് ശുചീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഒപ്പം അവശ്യ പ്രവര്‍ത്തന ചെലവുകള്‍ക്കും ഉപയോഗപ്പെടുത്തും.


ന്യൂസൗത്ത് വെയില്‍സില്‍ ഉടനീളമുള്ള ഭൂവുടമകള്‍ക്കുള്ള പുതിയ 25,000 ഡോളര്‍ ഗ്രാന്റുകളും നല്‍കും.ഇന്‍ഷുറന്‍സ് പരിരക്ഷയോ മുന്‍ ദുരന്ത സഹായം പോലെയുള്ള മറ്റ് പരിരക്ഷയില്ലാത്തവരുടെ സ്വത്തുവകകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇവര്‍ക്കും ഈ പണം ഉപയോഗപ്പെടും.

ഫെഡറല്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതിനകം നല്‍കിയ 1 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായത്തിനും കോമണ്‍വെല്‍ത്തില്‍ നിന്നുള്ള ദുരന്ത നിവാരണ പേയ്‌മെന്റുകള്‍ക്കും പുറമേയാണ് പുതിയ ഫണ്ടിംഗ്.

ചെറുകിട, ഇടത്തരം ബിസിനസുകാരുടേയും കര്‍ഷകരുടെയും കൈകളില്‍ ഈ സഹായ പാക്കേജ് ലഭിക്കും, അതിനാല്‍ അവര്‍ക്ക് മുഴുവന്‍ സമൂഹത്തെയും ഒരുമിച്ച് വീണ്ടെടുക്കാനും പുനര്‍നിര്‍മ്മിക്കാനും പിന്തുണയ്ക്കാനും കഴിയും,' ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി,

Other News in this category



4malayalees Recommends