30 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യാത്രയ്ക്ക് ശേഷം കുടുംബത്തിന് അരികിലേക്ക് ഓസ്‌ട്രേലിയക്കാരായ അധ്യാപകര്‍ ; യുക്രെയ്‌നിലെ യുദ്ധത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അധ്യാപകര്‍ പറയുന്നു യുക്രെയ്‌നിലെ നിലവിലെ ഭീകരത

30 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യാത്രയ്ക്ക് ശേഷം കുടുംബത്തിന് അരികിലേക്ക് ഓസ്‌ട്രേലിയക്കാരായ അധ്യാപകര്‍ ; യുക്രെയ്‌നിലെ യുദ്ധത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അധ്യാപകര്‍ പറയുന്നു യുക്രെയ്‌നിലെ നിലവിലെ ഭീകരത
യുക്രെയ്‌നിലെ ഭീകരതയില്‍ പകച്ചുനില്‍ക്കുകയായിരുന്നു ഈ ഓസ്‌ട്രേലിയന്‍ അധ്യാപകര്‍. 30 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യാത്രയ്ക്ക് ശേഷമാണ് ഇവര്‍ ടാസ്മാനിയയില്‍ ഇറങ്ങിയത്.

റേച്ചല്‍ ലെഹ്മാനും ഭര്‍ത്താവ് ഡങ്കന്‍ വെയറും ഹൊബാര്‍ട്ടിലേക്ക് പറക്കുകയായിരുന്നു. 30 മണിക്കൂര്‍ ദുരിത യാത്ര ചെയ്ത് ബുചാറെസ്റ്റില്‍ നിന്ന് ഇവര്‍ സൗത്തേണ്‍ റൊമാനിയയില്‍ എത്തി ഇവിടെ നിന്നാണ് ഹൊബാര്‍ട്ടിലെത്തിയത്. കുടുംബത്തെ കണ്ടതും പൊട്ടിക്കരഞ്ഞ് അവര്‍ ആശ്ലേഷിച്ചു.

ടൗണില്‍ റഷ്യ ബോംബിട്ടു. ഒരു സമയം ട്രെയ്‌നിലാണ് അഭയം പ്രാപിച്ചത്. ലൈറ്റുകള്‍ അണച്ച് റഷ്യന്‍ സൈന്യം കാണാതെയാണ് ഇവിടെ ഇരുന്നത്. അതിനാല്‍ മാത്രമാണ് ജീവന്‍ ലഭിച്ചതെന്നും യുദ്ധമുഖത്തുനിന്നെത്തിയ ഇവര്‍ പറയന്നു.

Duncan Ware hugs his daughter Alex

യുക്രെയ്ന്‍ അതിര്‍ത്തിയിലൂടെയുള്ള തങ്ങളുടെ യാത്ര അതിഭീകരമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ജീവിതത്തില്‍ ഒരിക്കലും ഇതു സംഭവിക്കരുത്. ഇനി ആലോചിക്കാന്‍ പോലും കഴിയാത്ത സാഹചര്യമെന്നാണ് ലെമാന്‍ പറയുന്നു. യുക്രെയ്‌നിലെ ജനങ്ങളെ പറ്റിയുള്ള വേദനയും ഇവര്‍ പങ്കുവച്ചു.

ദിവസങ്ങള്‍ നീണ്ട യുദ്ധ സാഹചര്യം ഇരുവരേയും തളര്‍ത്തി. അധ്യാപകരായ തങ്ങള്‍ക്ക് അവിടെ നിരവധി സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമുണ്ടെന്നും യുക്രെയ്ന്‍ ജനതയുടെ അവസ്ഥയില്‍ വേദനയുണ്ടെന്നും ഇവര്‍ പറയുന്നു.

യുക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശം തുടരുകയാണ്.

Other News in this category



4malayalees Recommends