പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി സ്‌കോട്ട് മോറിസണ്‍; ചര്‍ച്ചയില്‍ ഉക്രെയിന്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരവും, നിക്ഷേപവും മെച്ചപ്പെടുത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി സ്‌കോട്ട് മോറിസണ്‍; ചര്‍ച്ചയില്‍ ഉക്രെയിന്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരവും, നിക്ഷേപവും മെച്ചപ്പെടുത്തും

ഉക്രെയിനിലെ സ്ഥിതിഗതികളും, ഇതിന്റെ പ്രത്യാഘാതങ്ങളും ഇന്തോ-പസഫിക് വിര്‍ച്വല്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മാര്‍ച്ച് 21നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.


ഉഭയകക്ഷി വ്യാപാരവും, നിക്ഷേപ ബന്ധങ്ങളും വര്‍ദ്ധിപ്പിക്കാനും, സാമ്പത്തിക മേഖലയിലെ പുതിയ അവസരങ്ങള്‍ വിനിയോഗിക്കുന്നതും വഴി പരസ്പരം സാമ്പത്തിക തിരിച്ചുവരവിനും, വളര്‍ച്ചയ്ക്കുമായി ചര്‍ച്ചയെ ഉപയോഗപ്പെടുത്തുമെന്നും മോറിസണ്‍ പറഞ്ഞു.

'വിവിധ പ്രാദേശിക, വൈവിധ്യമാര്‍ന്ന വിഷയങ്ങളിലും ചര്‍ച്ച നടക്കും. ഉക്രെയിനിലെ സ്ഥിതിഗതികളും, ഇത് മൂലം ഇന്തോ-പസഫിക് മേഖലയിലെ പ്രത്യാഘാതങ്ങളും, മ്യാന്‍മാറും വിഷയങ്ങളാകും', ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പരസ്പര ധാരണയോടെ, വിശ്വാസത്തോടെ, ജനാധിപത്യത്തില്‍ അടിയുറച്ചതാണ് ഓസ്‌ട്രേലിയ, ഇന്ത്യ സഹകരണമെന്നും മോറിസണ്‍ പറഞ്ഞു. ഇന്തോ-പസഫിക് വിഷയത്തില്‍ ഇരുഭാഗത്തും സമാനമായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്.

2020 ജൂണ്‍ 4ന് നടന്ന ചരിത്രപരമായ ആദ്യ വിര്‍ച്വല്‍ സമ്മേളനത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം 'കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' എന്ന നിലയിലേക്ക് ഉയര്‍ത്തിയത്.

വ്യാപാരം, ക്രിട്ടിക്കല്‍ മിനറല്‍സ്, മൈഗ്രേഷന്‍, മൊബിലിറ്റി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ അടുത്ത ബന്ധത്തിലേക്ക് പ്രധാനമന്ത്രി മോദിയും, മോറിസണും തമ്മിലുള്ള ചര്‍ച്ച വഴിതുറക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Other News in this category



4malayalees Recommends