മധ്യവരുമാനക്കാര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ഒറ്റത്തവണ സഹായവുമായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്; പെട്രോള്‍, ഹൗസിംഗ് വില വര്‍ദ്ധനവുകള്‍ തിരിച്ചടിച്ചവര്‍ക്ക് സഹായധനം

മധ്യവരുമാനക്കാര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ഒറ്റത്തവണ സഹായവുമായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്; പെട്രോള്‍, ഹൗസിംഗ് വില വര്‍ദ്ധനവുകള്‍ തിരിച്ചടിച്ചവര്‍ക്ക് സഹായധനം

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് സഹായമേകാന്‍ ഒറ്റത്തവണ സഹായധനവുമായി ഫെഡറല്‍ ഗവണ്‍മെന്റ്. കുറഞ്ഞതും, മധ്യവരുമാനവുമുള്ള ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കാണ് ഇതിന്റെ ഭാഗമായി പണം നല്‍കുന്നത്.


നാല് വര്‍ഷം മുന്‍പ് നടപ്പാക്കിയ ടാക്‌സ് വര്‍ദ്ധനവ് ഈ സാമ്പത്തിക വര്‍ഷം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജീവിതച്ചെലവ് നോക്കി ബോണസ് പേയ്‌മെന്റ് നല്‍കുക, പെട്രോള്‍, പലചരക്ക്, ആരോഗ്യം, ഹൗസിംഗ് മേഖലകളിലെ വിലക്കയറ്റം ബാധിക്കപ്പെട്ട വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ എന്നിവയാണ് പരിഗണനയിലുള്ളത്.

ബജറ്റില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് ട്രഷറന്‍ ജോഷ് ഫ്രൈഡെന്‍ബര്‍ഗ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ കിച്ചണ്‍ ടേബിളുകള്‍ക്ക് ചുറ്റും നടക്കുന്ന പ്രധാന ചര്‍ച്ച ജീവിതച്ചെലവാണെന്ന് അറിയാം, അതുകൊണ്ട് തന്നെ ബജറ്റില്‍ ആശ്വാസ നടപടി ഉണ്ടാകും, ഫ്രൈഡെന്‍ബര്‍ഗ് പറഞ്ഞു.

പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാത്ത തരത്തിലാകും പദ്ധതി നടപ്പാക്കുകയെന്ന് ട്രഷറര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി കാലത്തും സാമ്പത്തിക പിന്തുണ താല്‍ക്കാലികമായി, ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു. ഇതാണ് ഇനിയും തുടരുക, ട്രഷറര്‍ പറഞ്ഞു.

Other News in this category



4malayalees Recommends