കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ സിക്ക് ലീവ് എടുക്കാന്‍ അനുവദിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് വിക്ടോറിയയില്‍ തുടക്കം ; അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ഓരോ വര്‍ഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കല്‍ ലീവ്

കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ സിക്ക് ലീവ് എടുക്കാന്‍ അനുവദിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് വിക്ടോറിയയില്‍ തുടക്കം ; അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ഓരോ വര്‍ഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കല്‍ ലീവ്
കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ സിക്ക് ലീവ് എടുക്കാന്‍ അനുവദിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് വിക്ടോറിയയില്‍ തുടക്കമിട്ടു. മാര്‍ച്ച് 14 നാണ് പദ്ധതി ആരംഭിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ഓരോ വര്‍ഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കല്‍ ലീവെടുക്കാന്‍ അനുവാദമുണ്ടാകും. മണിക്കൂറിന് 20.33 ഡോളര്‍ നിരക്കിലായിരിക്കും ഈ ദിവസങ്ങളില്‍ ശമ്പളം ലഭിക്കുന്നത്. ദേശീയ മിനിമം വേതനമാണ് ഇത്.

1,50,000 തൊഴിലാളികളെ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.കെയറര്‍ ലീവും സിക്ക് ലീവുമാണ് അപേക്ഷിക്കാന്‍ കഴിയുക. പദ്ധതി വഴി അഞ്ചു ദിവസങ്ങള്‍ക്കകം ശമ്പളം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. രണ്ട് വര്‍ഷത്തെ പൈലറ്റ് പദ്ധതിയുടെ ചെലവ് വിക്ടോറിയന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു. പദ്ധതിക്കായി 245.6 മില്യണ്‍ ഡോളറായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ചെലവിടുക.

ഇതിന് ശേഷം എങ്ങനെ പദ്ധതിയുടെ ചെലവ് വഹിക്കുമെന്നകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായ ലെവി ഈടാക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ വ്യവസായ ലെവി പരിഗണിക്കുന്നതിനതിരെ തൊഴിലുടമകളുടെ സംഘടന രംഗത്തെത്തി.

സംസ്ഥാനത്ത് ഏകദേശം ഒരു ദശലക്ഷത്തോളം കാഷ്വല്‍, കരാര്‍ തൊഴിലാളികളുള്ളതായി വര്‍ക്ക്‌പ്ലേസ് സേഫ്റ്റി മിനിസ്റ്റര്‍ ഇന്‍ഗ്രിഡ് സ്റ്റിറ്റ് ചൂണ്ടിക്കാട്ടി. വിക്ടോറിയയിലെ മറ്റ് തൊഴില്‍ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൈലറ്റ് അടിസ്ഥാനത്തില്‍ വിക്ടോറിയയില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാഷ്വല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മഹാമാരിയില്‍ നിന്ന് വളരെ വ്യക്തമാണെന്ന് പ്രീമിയര്‍ പറഞ്ഞു. ഇവ പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends