സൗത്ത് ഓസ്‌ട്രേലിയയിലെ കോവിഡ്-19 വാക്‌സിന്‍ നിബന്ധനയ്ക്ക് എതിരായ പോരാട്ടത്തില്‍ തോറ്റ് നഴ്‌സ്; സ്‌റ്റേറ്റില്‍ 3724 പുതിയ കോവിഡ് കേസുകള്‍; എസ്എ ഹെല്‍ത്ത് നിയമം പിന്തുടരുകയാണെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

സൗത്ത് ഓസ്‌ട്രേലിയയിലെ കോവിഡ്-19 വാക്‌സിന്‍ നിബന്ധനയ്ക്ക് എതിരായ പോരാട്ടത്തില്‍ തോറ്റ് നഴ്‌സ്; സ്‌റ്റേറ്റില്‍ 3724 പുതിയ കോവിഡ് കേസുകള്‍; എസ്എ ഹെല്‍ത്ത് നിയമം പിന്തുടരുകയാണെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

കോവിഡ്-19ന് എതിരായി വാക്‌സിനേഷന്‍ നേടാതെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട നഴ്‌സിന്റെ ഹര്‍ജി തള്ളി സൗത്ത് ഓസ്‌ട്രേലിയയിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോടതി. ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ കൊറോണാവൈറസിന് എതിരായ അംഗീകൃത വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയ്ക്ക് എതിരായ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കവെയാണ് തീരുമാനം.


നഴ്‌സ് ജോവാന്‍ ടീഗാണ് എംപ്ലോയറായ സ്‌റ്റേറ്റ് ഗവണ്‍മെന്റിന് എതിരായ കേസുമായി സൗത്ത് ഓസ്‌ട്രേലിയന്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനെ സമീപിച്ചത്. എംപ്ലോയ്‌മെന്റ് നിബന്ധനകളില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തിയെന്നതിനാല്‍ വിഷയം കോടതി കേള്‍ക്കണമെന്നാണ് നഴ്‌സ് ആവശ്യപ്പെട്ടത്.

മറ്റൊരു കേസില്‍ മുന്‍ അഡ്‌ലെയ്ഡ് ക്രോസ് പ്ലെയറും, നഴ്‌സുമായ ഡെനി വാണ്‍ഹാഗനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നിബന്ധന നടപ്പാക്കുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കാത്തതിനാല്‍ സ്റ്റേറ്റിലെ വാക്‌സിന്‍ നിബന്ധന പ്രാബല്യമില്ലാത്തതാണെന്നാണ് ഡെനി വാദിക്കുന്നത്.

റോയല്‍ അഡ്‌ലെയ്ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യവെയാണ് ടീഗിനെ വാക്‌സിന്‍ നിബന്ധന സംബന്ധിച്ച് അറിയിക്കുന്നത്. എന്നാല്‍ നവംബര്‍ 1നകം വാക്‌സിനെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. ആദ്യം പെയ്ഡ് ലീവിലും, പിന്നീട് അണ്‍പെയ്ഡ് ലീവിലുമായ ശേഷമാണ് നഴ്‌സ് നവംബര്‍ 24ന് ഇന്‍ഡസ്ട്രിയല്‍ തര്‍ക്കത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയത്.
Other News in this category



4malayalees Recommends