കോവിഡ് കേസുകളില്‍ ഒരാഴ്ച കൊണ്ട് 37 ശതമാന വര്‍ദ്ധന ; ഒമിക്രോണ്‍ വകഭേദം രാജ്യത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നു ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

കോവിഡ് കേസുകളില്‍ ഒരാഴ്ച കൊണ്ട് 37 ശതമാന വര്‍ദ്ധന ; ഒമിക്രോണ്‍ വകഭേദം രാജ്യത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നു ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലെ പുതിയ കോവിഡ് അണുബാധകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ 37% വര്‍ദ്ധിച്ചു. ഒമിക്രോണിന്റെ ബിഎ .2 സബ്‌വേരിയന്റിന്റെ വ്യാപനം പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുകയാണ്.ഡാറ്റ അനുസരിച്ച്, കഴിഞ്ഞ ആഴ്ചയില്‍ ഓസ്‌ട്രേലിയയില്‍ 295,146 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയിലെ 215,701 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിലൊന്ന് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച 46,422 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, പുതിയ ഒമിക്രോണ്‍ സബ് വേരിയന്റ് കണ്ടെത്തിയതിന് ശേഷം വൈറസിന്റെ താരതമ്യേന വ്യാപനം ഉയരുകയാണ്.

Australia, New Zealand report record COVID-19 cases | CIDRAP

ശനിയാഴ്ച രാജ്യത്തുടനീളം 28 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ന്യൂസൗത്ത് വെയില്‍സില്‍ 12, ക്യൂന്‍സ്‌ലാന്റില്‍ 10, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നാലും വിക്ടോറിയയില്‍ രണ്ടും പേരാണ് മരിച്ചത്.

അതിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ബുദ്ധിമുട്ടിലായ ട്രാവല്‍ ഏജന്റുമാര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് 75.5 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു.സംസ്ഥാന, അന്തര്‍ദേശീയ അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതിനെ തുടര്‍ന്നാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ടൂറിസം മേഖലയെ മെച്ചപ്പെടുത്താനും ശ്രമം തുടരുകയാണ്. വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക വാണിജ്യ മേഖലകളിലെല്ലാം കോവിഡ് പ്രതിസന്ധി ബാധിച്ചു. ഇപ്പോഴും കോവിഡ് വ്യാപനം തുടരുകയാണ്. ജാഗ്രതയ്‌ക്കൊപ്പം പ്രതിരോധങ്ങളുമായി ജീവിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Other News in this category



4malayalees Recommends