ബഹിരാകാശത്തും ഉക്രെയിന്‍ സാന്നിധ്യം; അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉക്രെയിന്‍ പതാകയുടെ നിറങ്ങള്‍ അണിഞ്ഞ് പ്രവേശിച്ച് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍; പുടിന്‍ ഇത് കാണുന്നുണ്ടോ?

ബഹിരാകാശത്തും ഉക്രെയിന്‍ സാന്നിധ്യം; അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉക്രെയിന്‍ പതാകയുടെ നിറങ്ങള്‍ അണിഞ്ഞ് പ്രവേശിച്ച് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍; പുടിന്‍ ഇത് കാണുന്നുണ്ടോ?

ഉക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധം ആഴ്ചകളായി നീണ്ടുനില്‍ക്കുകയാണ്. ഈ വിധത്തില്‍ സംഘര്‍ഷഭരിതമായി മുന്നോട്ട് പോകുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമല്ല. ഇതിനിടെയാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയ മൂന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ഉക്രെയിന്‍ പതാകയുമായി സാമ്യമുള്ള നിറങ്ങള്‍ അണിഞ്ഞ് നിലയത്തില്‍ പ്രവേശിച്ചത്.


റഷ്യ അക്രമം നടത്തിയ ശേഷം ആദ്യമായി ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്ന സംഘമാണിത്. റഷ്യന്‍ സ്‌പേസ് കോര്‍പ്പറേഷന്‍ റോസ്‌കോസ്‌മോസ് ബഹിരാകാശ സഞ്ചാരികളായ ഒലെഗ് ആര്‍ട്ടെമിയേവ്, ഡെന്നിസ് മാറ്റ്വെയെവ്, സെര്‍ജി കൊര്‍കാസോവ് എന്നിവര്‍ റഷ്യ ലീസിന് എടുത്തിട്ടുള്ള കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ വിക്ഷേപണ തറയില്‍ നിന്നും സോയൂസ് എംഎസ്-21 ബഹിരാകാശ പേടകത്തില്‍ കയറി യാത്ര ചെയ്തത്.

മൂന്ന് മണിക്കൂറിന് ശേഷം ബഹിരാകാശ കേന്ദ്രത്തിലെത്തിയ സഞ്ചാരികള്‍ നിലയത്തിലുള്ള രണ്ട് റഷ്യക്കാര്‍ക്കും, നാല് അമേരിക്കക്കാര്‍ക്കും, ഒരു ജര്‍മ്മന്‍ പൗരനുമൊപ്പം ഓര്‍ബിറ്റിംഗ് ഔട്ട്‌പോസ്റ്റിലെത്തി.

യുദ്ധത്തിന്റെ ആരംഭം മുതല്‍ തന്നെ ഉക്രെയിന്‍ പതാകയും, ഇതിന്റെ നിറങ്ങളും ആ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ഉപയോഗിച്ചിരുന്നു. യുദ്ധത്തിന് പിന്നാലെ ബഹിരാകാശ യാത്രകളും, കരാറുകളും തടസ്സപ്പെട്ടിരുന്നു. യുഎസ് ബഹിരാകാശ യാത്രക്ക് ചൂല് ഉപയോഗിക്കേണ്ടി വരുമെന്ന് റോസ്‌കോസ്‌മോസ് ചീഫ് ദിമിത്രി റോഗോസിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഎസ് കമ്പനികള്‍ക്ക് റോക്കറ്റ് എഞ്ചിനുകള്‍ നല്‍കുന്നത് നിര്‍ത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ദിമിത്രി റോഗോസിന്റെ അഭിപ്രായം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് നാസാ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. റഷ്യന്‍ സിവിലിയന്‍ സ്‌പേസ് പ്രോഗ്രാമിലെ മറ്റുള്ളവര്‍ പ്രൊഫഷണലുകളാണ്, നെല്‍സണ്‍ പ്രതികരിച്ചു.
Other News in this category



4malayalees Recommends