പ്രധാനമന്ത്രി മോദി യുക്രൈന്‍ റഷ്യ വിഷയത്തില്‍ തന്റെ സ്വാധീനം ഉപയോഗിക്കുന്നില്ല ; യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു ; റഷ്യയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നത് ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ

പ്രധാനമന്ത്രി മോദി യുക്രൈന്‍ റഷ്യ വിഷയത്തില്‍ തന്റെ സ്വാധീനം ഉപയോഗിക്കുന്നില്ല ; യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു ; റഷ്യയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നത് ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ
റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ അപലപിച്ചെങ്കിലും റഷ്യയെ നേരിട്ട് എതിര്‍ക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. വോട്ടിങ്ങില്‍ നിന്ന് മാറി നില്‍ക്കുക മാത്രമല്ല ഇന്ത്യയുടെ ശക്തമായ ഇടപെടല്‍ യുക്രൈനിലുണ്ടായിട്ടില്ല.

ഇന്ത്യയില്‍ നിന്ന് യുക്രൈനില്‍ പഠിക്കുന്നവര്‍ ഉള്‍പ്പെടെ കുടുങ്ങി കിടന്നവരെ രക്ഷിക്കുന്നതിലാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. ഓപ്പറേഷന്‍ ഗംഗയ്ക്ക് റഷ്യയും സഹായം നല്‍കി. കുടുങ്ങിയവരെ അതിര്‍ത്തിവഴി സുരക്ഷിതമായി നാട്ടിലെത്തിച്ചു. റഷ്യയും യുക്രൈയ്‌നുമായി ഇന്ത്യ സംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ചൈനയെ പരസ്യമായി എതിര്‍ക്കാത്ത ഇന്ത്യയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു ഓസ്‌ട്രേലിയ.

പ്രധാനമന്ത്രി മോദിയുടെ സ്വാധീനം ഉപയോഗിച്ച് യുദ്ധ മുഖത്ത് മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് ഓസ്‌ട്രേലിയയുടെ വിലയിരുത്തല്‍. ചൈനയുടെ പരസ്യമായ നിലപാട് അധിനിവേശത്തിനുള്ള പിന്തുണയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഏതായാലും യുദ്ധം അവസാനിപ്പിക്കേണ്ടത് യുക്രൈന്‍ ജനതയ സംബന്ധിച്ചും അത്യാവശ്യമാണ്.

India-Australia Summit: PM Scott likely to announce Rs 1500 crore  investment in India - India News

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയില്‍ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചേക്കും. ഇത് ഇന്ത്യയില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തുന്ന എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയും ഓസ്‌ട്രേലിയയും ധാതുക്കളുടെ മേഖലയില്‍ ധാരണാപത്രം ഒപ്പുവെക്കും, ഇത് ഓസ്‌ട്രേലിയയില്‍ നിന്ന് മെറ്റാലിക് കല്‍ക്കരി, ലിഥിയം എന്നിവ സ്വന്തമാക്കുന്നതിന് ഇന്ത്യയെ സഹായിക്കുകയും പ്രവേശനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഈ മാസം അവസാനത്തോടെ തീരുമാനമാകും.

Other News in this category



4malayalees Recommends