റഷ്യ യുക്രൈന്‍ യുദ്ധം ഭക്ഷ്യ വസ്തുക്കളുടെ വിലയെ ബാധിക്കും ; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് വന്‍ തോതില്‍ വില കൂടി ; ഫ്രോസന്‍ ഫുഡിനും പച്ചക്കറികള്‍ക്കും വില ഉയരാന്‍ വെള്ളപ്പൊക്കവും ഒരു കാരണം

റഷ്യ യുക്രൈന്‍ യുദ്ധം ഭക്ഷ്യ വസ്തുക്കളുടെ വിലയെ ബാധിക്കും ; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് വന്‍ തോതില്‍ വില കൂടി ; ഫ്രോസന്‍ ഫുഡിനും പച്ചക്കറികള്‍ക്കും വില ഉയരാന്‍ വെള്ളപ്പൊക്കവും ഒരു കാരണം
യുക്രെയ്‌നിലെ യുദ്ധവും ന്യൂ സൗത്ത് വെയില്‍സിലെയും ക്വീന്‍സ്‌ലാന്‍ഡിലെയും വെള്ളപ്പൊക്കവും ഭക്ഷ്യ സാധനങ്ങളുടെ വിലയെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വരും ആഴ്ചകളില്‍ ഫ്രഷ് ആയതും ശീതീകരിച്ചതുമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കായി കുടുംബങ്ങള്‍ക്ക് കൂടുതല്‍ ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഫ്രഷ് ബ്രൊക്കോളിയുടെ വില കിലോഗ്രാമിന് 7 ഡോളറായി ഉയര്‍ന്നു. ശീതീകരിച്ച പച്ചക്കറികള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിക്കാന്‍ വേണ്ട പ്രൊസസ്സിങ്ങിനായുള്ള പദാര്‍ത്ഥങ്ങള്‍ ലഭ്യമാകുന്നില്ലെന്നും ഇതു വരും ദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിച്ചീസ് ഐജിഎ ചീഫ് എക്‌സിക്യൂട്ടീവ് ഫ്രെഡ് ഹാരിസണ്‍ പറഞ്ഞു.

Two heads of frozen broccoli.

വെള്ളപ്പൊക്കം കാരണം പച്ചക്കറികളുടെ ലഭ്യത കുറവാണ്.

'അതിനാല്‍ കാബേജ്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി എന്നിവയുടെ വില രണ്ടാഴ്ച മുമ്പത്തെ അപേക്ഷിച്ച് 75 ശതമാനം കുതിച്ചുയര്‍ന്നിരിക്കുകയാണ്.

പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലെ വ്യത്യാസം ആറ് മാസമെങ്കിലും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് ഹാരിസണ്‍ പറഞ്ഞു, ശീതീകരിച്ച പച്ചക്കറി വിലയും ഉയരും.


'ശീതീകരിച്ച പച്ചക്കറികളുടെ ലഭ്യത കുറയും. വില വര്‍ദ്ധനവും ഉണ്ടാകും.അടുത്ത രണ്ട് മാസത്തിനുള്ളില്‍ ശീതീകരിച്ച ഉല്‍പ്പന്നങ്ങളുടെ ക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെള്ളപ്പൊക്കവും യുദ്ധവുമാണ് വില വര്‍ദ്ധനവിനുള്ള കാരണമായി പറയുന്നത്.

Other News in this category



4malayalees Recommends