കള്ളക്കടത്തിലൂടെ ഇന്ത്യയില്‍ നിന്നും തട്ടിയെടുത്ത വിലയേറിയ പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ തിരിച്ചെത്തിക്കുന്നു; ഇന്ത്യക്കാരുടെ പേരില്‍ സ്‌കോട്ട് മോറിസണെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കള്ളക്കടത്തിലൂടെ ഇന്ത്യയില്‍ നിന്നും തട്ടിയെടുത്ത വിലയേറിയ പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ തിരിച്ചെത്തിക്കുന്നു; ഇന്ത്യക്കാരുടെ പേരില്‍ സ്‌കോട്ട് മോറിസണെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ വര്‍ഷവും ഇന്ത്യ-ഓസ്‌ട്രേലിയ യോഗം ചേരാനുള്ള തയ്യാറെടുപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിര്‍ച്വല്‍ യോഗത്തില്‍ 'നമസ്‌കാരം' പറഞ്ഞാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെ പ്രധാനമന്ത്രി മോദി ആശംസിച്ചത്.


ക്യൂന്‍സ്‌ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സിലും വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ജീവന്റെയും, വസ്തുവകകളുടെയും പേരിലുള്ള ദുഃഖവും പ്രധാനമന്ത്രി രേഖപ്പെടുത്തി. ഇതോടൊപ്പം ഇന്ത്യയില്‍ നിന്നും കടത്തിയ 29 പുരാവസ്തുക്കള്‍ വീണ്ടെടുത്ത് തിരിച്ചെത്തിക്കാന്‍ സഹായിച്ചതിലും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദി നന്ദി അറിയിച്ചു.

'ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് നന്ദി. നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കളും, ചിത്രങ്ങളും ഉള്‍പ്പെടെയുള്ളവയാണ് തിരികെ അയച്ചിരിക്കുന്നത്. രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി കടത്തിയവയാണിത്. ഇന്ത്യക്കാരുടെ പേരില്‍ നന്ദി പറയുന്നു', ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

മുന്‍പ് നടന്ന കൂടിച്ചാഴ്ചയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പായി ഉയര്‍ത്തിയിരുന്നു. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക യോഗത്തിലേക്ക് ഇക്കുറി നീക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, നരേന്ദ്ര മോദി പറഞ്ഞു.
Other News in this category



4malayalees Recommends