ഓസ്‌ട്രേലിയയ്ക്ക് ഇനി 'ബഹിരാകാശ സേന'! ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ബഹിരാകാശ വിഭാഗത്തിന് തുടക്കമിട്ട് പ്രതിരോധ മന്ത്രി; ഒരിക്കല്‍ തങ്ങളും ബഹിരാകാശത്ത് സൈനിക സാന്നിധ്യം അറിയിക്കുമെന്ന് ഡട്ടണ്‍

ഓസ്‌ട്രേലിയയ്ക്ക് ഇനി 'ബഹിരാകാശ സേന'! ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ബഹിരാകാശ വിഭാഗത്തിന് തുടക്കമിട്ട് പ്രതിരോധ മന്ത്രി; ഒരിക്കല്‍ തങ്ങളും ബഹിരാകാശത്ത് സൈനിക സാന്നിധ്യം അറിയിക്കുമെന്ന് ഡട്ടണ്‍

ഓസ്‌ട്രേലിയന്‍ സൈന്യത്തിന്റെ പുതിയ ബഹിരാകാശ കമ്മാന്‍ഡ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. യുഎസ് മോഡലിലാണ് ബഹിരാകാശ സൈനിക പ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്.


ബഹിരാകാശ മേഖല ഇപ്പോള്‍ തന്നെ തിരക്കേറിയതും, മത്സരമുള്ളതുമായി മാറിക്കഴിഞ്ഞെന്ന് എയര്‍ & സ്‌പേസ് പവര്‍ കോണ്‍ഫറന്‍സില്‍ പീറ്റര്‍ ഡട്ടണ്‍ വ്യക്തമാക്കി. റഷ്യയും, ചൈനയും മണിക്കൂറില്‍ 6000 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിച്ച് കഴിഞ്ഞു.

A woman wearing a black blazer with her hair back in a low bun standing in front of an out of focus airplane

12 മാസം മുന്‍പ് പ്രഖ്യാപിച്ച ബഹിരാകാശ സൈനിക വിഭാഗമാണ് ഇപ്പോള്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഭാവിയില്‍ ദേശീയ താല്‍പര്യങ്ങളും, ആവശ്യങ്ങളും സംരക്ഷിക്കാന്‍ ബഹിരാകാശ സേന ആവശ്യമാണെന്ന് ഡട്ടണ്‍ വ്യക്തമാക്കി. അമേരിക്ക തുടങ്ങിയത് പോലെ വിപുലമായ രീതിയില്‍ നിലവില്‍ സേനയെ വികസിപ്പിച്ചിട്ടില്ല.

എയര്‍ വൈസ് മാര്‍ഷല്‍ കാത് റോബര്‍ട്‌സാണ് സ്‌പേസ് കമ്മാന്‍ഡിന് നേതൃത്വം നല്‍കുക. മൂന്ന് സായുധ സര്‍വ്വീസുകളില്‍ നിന്നുള്ള സസൈനികര്‍, ഡിഫന്‍സ് പബ്ലിക് സെര്‍വന്റ്‌സ്, ഇന്‍ഡസ്ട്രി കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരാണ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിക്കൊപ്പം പ്രവര്‍ത്തിക്കുക.
Other News in this category



4malayalees Recommends