ഇന്ത്യന്‍ നഴ്‌സിംഗ് ബിരുദത്തിന് ഓസ്‌ട്രേലിയയില്‍ അംഗീകാരം ലഭിക്കുമോ ? ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ തൊഴില്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമായേക്കും ; ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും

ഇന്ത്യന്‍ നഴ്‌സിംഗ് ബിരുദത്തിന് ഓസ്‌ട്രേലിയയില്‍ അംഗീകാരം ലഭിക്കുമോ ? ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ തൊഴില്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമായേക്കും ; ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഓണ്‍ലൈന്‍ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പര സഹകരണവും അംഗീകാരവും ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കര്‍മ്മസമിതി രൂപീകരിക്കുമെന്ന് സ്‌കോട്ട് മോറിസന്‍ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിന് പുറമേ, ഇരു രാജ്യങ്ങളിലും നിന്നുള്ള ഓണ്‍ലൈന്‍ പഠനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും, സംയുക്ത ബിരുദങ്ങളും, ഓഫ്‌ഷോര്‍ ക്യാംപസുകളും വര്‍ദ്ധിപ്പിക്കുന്നതും ഈ കര്‍മ്മസമിതി പരിശോധിക്കും.

വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെട്ട് ടാസ്‌ക് ഫോഴ്‌സ് ഇതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്ന് ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി സ്റ്റുവര്‍ട്ട് റോബര്‍ട്ട് അറിയിച്ചു.യോഗ്യതകള്‍ പരസ്പരം അംഗീകരിച്ചുകഴിഞ്ഞാല്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ തൊഴില്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകും.

India-Australia summit: Modi stresses on CECA's early conclusion -  BusinessToday

ഉദാഹരണത്തിന്, നിലവില്‍ ഇന്ത്യയില്‍ നഴ്‌സിംഗ് ബിരുദം പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ പരീക്ഷകള്‍ വിജയിക്കണം.

ഇന്ത്യയിലെ നഴ്‌സിംഗ് ബിരുദം ഓസ്‌ട്രേലിയന്‍ യോഗ്യതകള്‍ക്ക് തത്തുല്യമായി കണക്കാക്കിയിട്ടില്ലാത്തതിനാലാണ് ഇത്.ഇന്ത്യയിലെ നഴ്‌സിംഗ് ബിരുദത്തിന് തുല്യ അംഗീകാരം ലഭിക്കുകയാണെങ്കില്‍, പ്രത്യേക പരീക്ഷകള്‍ ഇല്ലാതെ തന്നെ ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ നേടാന്‍ സാധിക്കും.

എന്നാല്‍, നഴ്‌സിംഗ് ബിരുദം ഉള്‍പ്പെടെയുള്ളവ പരസ്പര അംഗീകാരത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. കര്‍മ്മസമിതിയുടെ വിലയിരുത്തലിനു ശേഷമാകും ഏതൊക്കെ വിദ്യാഭ്യാസ യോഗ്യതകളാണ് അംഗീകരിക്കുന്നത് എന്ന് വ്യക്തമാകുക.

ഇന്ത്യന്‍ ബിരുദങ്ങള്‍ക്ക് തുല്യ അംഗീകാരം ലഭിക്കാത്തതു കാരണം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന നിരവധി പേര്‍ മറ്റു ജോലികളിലേക്ക് തിരിയുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Other News in this category



4malayalees Recommends