2 മിനിറ്റ് കൊണ്ട് 20,000 അടി താഴേക്ക്; 132 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം ചൈനീസ് മിസൈല്‍ മൂലമോ? അപകടത്തിലേക്ക് നയിച്ചത് സാങ്കേതിക പിഴവല്ലെന്ന് ഓസ്‌ട്രേലിയന്‍ വിദഗ്ധര്‍

2 മിനിറ്റ് കൊണ്ട് 20,000 അടി താഴേക്ക്; 132 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം ചൈനീസ് മിസൈല്‍ മൂലമോ? അപകടത്തിലേക്ക് നയിച്ചത് സാങ്കേതിക പിഴവല്ലെന്ന് ഓസ്‌ട്രേലിയന്‍ വിദഗ്ധര്‍

ചൈനയിലെ ഈസ്‌റ്റേണ്‍ വിമാന കമ്പനിയുടെ ബോയിംഗ് 737-800 വിമാനം നിലംപതിച്ച് 132 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടത്തിന് പിന്നാലെ വിമാന കമ്പനി എല്ലാ ബോയിംഗ് 737-800 വിമാനങ്ങളും നിലത്തിറക്കി.


എംയു5735 വിമാനം നിലത്തേക്ക് കൂപ്പുകുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 30,000 അടി മുകളില്‍ നിന്നും കുത്തനെ താഴേക്ക് വീഴുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

29,100 അടി മുകളിലൂടെയാണ് വിമാനം സഞ്ചരിച്ചിരുന്നതെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് 2.20-നായിരുന്നു ഇത്. രണ്ട് മിനിറ്റിന് ശേഷം 9000 അടിക്ക് അരികിലേക്ക് വിമാനം എത്തി. 20 സെക്കന്‍ഡിന് ശേഷം 3225 അടിയിലേക്കും എത്തി. മണിക്കൂറില്‍ 560 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വിമാനം കൂപ്പുകുത്തിയത്.

ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയില്‍ വീണ്ടും സംശയം ഉയരുമ്പോഴും സാങ്കേതിക പിഴവല്ല ഇതിന് കാരണമെന്നാണ് ഓസ്‌ട്രേലിയന്‍ ഏവിയേഷന്‍ വിദഗ്ധന്‍ നീല്‍ ഹാന്‍സ്‌ഫോര്‍ഡ് പറയുന്നത്. പവര്‍ നഷ്ടമായാല്‍ പോലും ഈ വേഗത്തില്‍ താഴേക്ക് പോകില്ലെന്ന് ഇദ്ദേഹം വിശദമാക്കുന്നു.

പുറമെ നിന്നുള്ള മറ്റ് കാരണങ്ങളാണ് വിമാനം പതിക്കാന്‍ ഇടയാക്കിയതെന്നാണ് ഹാന്‍സ്‌ഫോര്‍ഡ് വ്യക്തമാക്കുന്നത്. വിമാനത്തില്‍ പൈലറ്റ് ബോധം പോയതാണെന്ന വാദം നിലനില്‍ക്കില്ല. കാരണം നോണ്‍ ഫ്‌ളൈയിംഗ് പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി പറത്താന്‍ കഴിയും.

പൈലറ്റ് ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ സൈനിക വിമാനങ്ങളുമായി ആകാശമധ്യേ കൂട്ടിയിടിക്കുക, ഒരു മിസൈല്‍ കൊള്ളുക, വിമാനത്തിനകത്ത് സ്‌ഫോടനം നടക്കുന്ന എന്നിവയാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്ന സാധ്യതകള്‍. ചൈന പതിവില്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നതിനാല്‍ മിസൈല്‍ ദിശ തെറ്റിയതാകാനും ഇടയുണ്ടെന്ന് വിദഗ്ധന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends