ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രാ നിയമങ്ങളില്‍ മാറ്റം ഉടന്‍! വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് സ്‌കോട്ട് മോറിസണ്‍

ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രാ നിയമങ്ങളില്‍ മാറ്റം ഉടന്‍! വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് സ്‌കോട്ട് മോറിസണ്‍
ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രാ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. പ്രീ-ടെസ്റ്റിംഗ് വ്യവസ്ഥകളിലാണ് മാറ്റങ്ങള്‍ നടപ്പാക്കുക.

'അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്, വിമാനങ്ങളുടെ എണ്ണത്തിലോ, ആളുകളുടെ എണ്ണത്തിലോ പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അധികം വൈകാതെ ആരോഗ്യ മന്ത്രി ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനായി വിമാനം പിടിക്കുന്നവരുടെ പ്രീ-ടെസ്റ്റിംഗില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തും', സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി.

ഫെബ്രുവരി 21നാണ് ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര അതിര്‍ത്തി വാക്‌സിനേഷന്‍ സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. യാത്ര ചെയ്‌തെത്തുന്ന എല്ലാവരും നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ ഫലം വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ കാണിക്കണം.

വിമാനത്തില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാനായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അസോസിയേഷന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിമാനത്തിലും, എയര്‍പോര്‍ട്ടിലും മാസ്‌ക് ധരിക്കുന്നതിന് ശാസ്ത്രീയ ഗവേഷണ പിന്തുണയില്ലെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends