സ്ത്രീയുടെയും, പുരുഷന്റെയും മൃതദേഹം ചങ്ങലയ്ക്കിട്ട് ഡാമില്‍ ഒഴുകി നടക്കുന്ന നിലയില്‍; മരിച്ചവരുടെ അവസാന നീക്കങ്ങള്‍ പുറത്തുവിട്ട് പോലീസ്

സ്ത്രീയുടെയും, പുരുഷന്റെയും മൃതദേഹം ചങ്ങലയ്ക്കിട്ട് ഡാമില്‍ ഒഴുകി നടക്കുന്ന നിലയില്‍; മരിച്ചവരുടെ അവസാന നീക്കങ്ങള്‍ പുറത്തുവിട്ട് പോലീസ്
ക്യൂന്‍സ്‌ലാന്‍ഡിലെ ഡാമില്‍ സ്ത്രീയുടെയും, പുരുഷന്റെയും മൃതദേഹങ്ങള്‍ ചങ്ങലയ്ക്കിട്ട നിലയില്‍ ഒഴുകി നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞ പോലീസ് ഇയാളുടെ അവസാന നീക്കങ്ങള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടു.

ശനിയാഴ്ചയാണ് ഒരു കയാക്കര്‍ ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിംഗറോയില്‍ ഗോര്‍ഡണ്‍ബ്രൂക്ക് ഡാമിന്റെ തീരത്ത് നിന്നും അഞ്ച് മീറ്ററോളം അകലെയാണ് ചങ്ങലയ്ക്കിട്ട നിലയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ നിലയില്‍ കണ്ടെത്തിയത്.

51-കാരന്‍ ഡാറില്‍ സ്മിത്താണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. 40-കളില്‍ പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് കരുതുന്നത്. ഇവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. എങ്ങിനെയാണ് ഇരുവരും മരിച്ചതെന്നും വ്യക്തമല്ല.

സംഭവത്തില്‍ മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് പറഞ്ഞു. സ്മിത്തിന്റെ കാര്‍ ഡാമിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Other News in this category



4malayalees Recommends