ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ ആറില്‍ ഒരു വിദ്യാര്‍ത്ഥി ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു ; പരാതി നല്‍കുന്നവര്‍ ചുരുക്കം ; ഞെട്ടിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടിങ്ങനെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ ആറില്‍ ഒരു വിദ്യാര്‍ത്ഥി ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു ;  പരാതി നല്‍കുന്നവര്‍ ചുരുക്കം ; ഞെട്ടിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടിങ്ങനെ
ഓസ്‌ട്രേലിയയില്‍ പഠനത്തിനായി എത്തുന്ന വിദേശികളുടെ എണ്ണം ഏറെയാണ്. എന്നാല്‍ യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ചുള്ള പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നു.ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ അതിക്രമങ്ങളെ സംബന്ധിച്ചായിരുന്നു പഠനം. 2021 നാഷണല്‍ സ്റ്റുഡന്റ് സേഫ്റ്റി സര്‍വേ പ്രകാരം ആറില്‍ ഒരു വിദ്യാര്‍ത്ഥി വീതം ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു.കഴിഞ്ഞ 12 മാസത്തെ കണക്ക് പ്രകാരം 19 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ അതിക്രമത്തിന് ഇരയാകുന്നു. 20 ല്‍ ഒരാള്‍ മാത്രമാണ് അതിക്രമം പരാതിപ്പെടുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു.

SYDNEY UNIVERSITY CAMPUS

38 വ്യത്യസ്ത ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ 43000 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വിദ്യാര്‍ത്ഥിനികള്‍ക്കും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കുമാണ് കൂടുതല്‍ അതിക്രമം നേരിടേണ്ടിവരുന്നത്. ആണ്‍കുട്ടികള്‍ക്ക് 06 ശതമാനമാണ് അക്രമം നേരിടേണ്ടിവന്നതെങ്കില്‍ കഴിഞ്ഞ 12 മാസം 14 ശതമാനം വിദ്യാര്‍ത്ഥിനികളാണ് അക്രമം നേരിട്ടത്.


തങ്ങള്‍ക്ക് നേരിട്ട അതിക്രമത്തെ റിപ്പോര്‍ട്ട് ചെയ്യാനനും വിദ്യാര്‍ത്ഥിനികള്‍ മടിക്കുന്നു. ഗൗരവമേറിയ കണക്കുകളാണ് പുറത്തുവന്നു.എന്നാല്‍ ഇപ്പോള്‍ തിരിച്ചടിയായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends