സൗഹൃദത്തിന്റെ ശബ്ദവുമായി ഓസ്‌ട്രേലിയയില്‍ ചൈനയുടെ പുതിയ അംബാസിഡര്‍; ബീജിംഗിന്റെ നയതന്ത്ര ഉപരോധങ്ങള്‍ തുടരുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് സ്‌കോട്ട് മോറിസണ്‍; ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രിയുടെ വാതില്‍ തുറന്നിടുന്നു

സൗഹൃദത്തിന്റെ ശബ്ദവുമായി ഓസ്‌ട്രേലിയയില്‍ ചൈനയുടെ പുതിയ അംബാസിഡര്‍; ബീജിംഗിന്റെ നയതന്ത്ര ഉപരോധങ്ങള്‍ തുടരുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് സ്‌കോട്ട് മോറിസണ്‍; ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രിയുടെ വാതില്‍ തുറന്നിടുന്നു

ഓസ്‌ട്രേലിയയിലേക്കുള്ള ചൈനയുടെ പുതിയ അംബാസിഡറുമായി ഈ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൈന ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധങ്ങള്‍ തുടരുന്ന സാഹര്യത്തിലാണിത്. വിദേശകാര്യ മന്ത്രിയുടെ വാതില്‍ ചര്‍ച്ചകള്‍ക്കായി തുറന്നിട്ടിട്ടുണ്ടെന്നും മോറിസണ്‍ ചൂണ്ടിക്കാണിച്ചു.


സിയാവോ ക്വിയാനാണ് കാന്‍ബെറയിലെ ചൈനയുടെ പുതിയ പ്രതിനിധി. തന്റെ മുന്‍ഗാമിയേക്കാള്‍ സൗഹൃദപരമായ, വിട്ടുവീഴ്ചയുടെ സ്വരമാണ് ക്വിയാന്‍ മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി വരുന്നതിനിടെയാണ് പുതിയ അംബാസിഡര്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത്.

കോവിഡ്-19 വൈറസിന്റെ ഉത്ഭവം പോലുള്ള വിഷയങ്ങളില്‍ ഓസ്‌ട്രേലിയ നടത്തിയ നീക്കങ്ങള്‍ ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ നിരവധി ഉത്പന്നങ്ങള്‍ ചൈനീസ് ഗവണ്‍മെന്റ് വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ നിരീക്ഷണ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പല്‍ മിലിറ്ററി ഗ്രേഡ് ലേസര്‍ പ്രയോഗിച്ചത് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തുകയും ചെയ്തു. പുതിയ അംബാസിഡര്‍ വിദേശകാര്യ മന്ത്രി മാരിസ് പെയിനെ ഏതാനും ആഴ്ച മുന്‍പ് നേരില്‍ കണ്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
Other News in this category



4malayalees Recommends