ന്യൂസൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും അടുത്ത സമരത്തിന് ഒരുങ്ങുന്നു ; ആറാഴ്ചത്തെ സമരത്തിന് പിന്നാലെ വീണ്ടും ; 24 മണിക്കൂര്‍ സമരം ശമ്പള വര്‍ദ്ധനവ് തേടി

ന്യൂസൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും അടുത്ത സമരത്തിന് ഒരുങ്ങുന്നു ; ആറാഴ്ചത്തെ സമരത്തിന് പിന്നാലെ വീണ്ടും ; 24 മണിക്കൂര്‍ സമരം ശമ്പള വര്‍ദ്ധനവ് തേടി
ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും സമരത്തിലേക്ക് . വരുന്ന വ്യാഴാഴ്ച 24 മണിക്കൂര്‍ നീളുന്ന സമരത്തിനാണ് ഒരുങ്ങുന്നത്. ന്യൂ സൗത്ത് വെയില്‍സ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ് അസോസിയേഷന്‍ സമരത്തിനായി തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 15ന് അയ്യായിരത്തോളം നഴ്‌സുമാരും മിഡ് വൈഫുമാരും സമരം നടത്തിയിരുന്നു. ശമ്പളത്തില്‍ 4.75 ശതമാനം വര്‍ദ്ധനവ്, രോഗകളുടേയും നഴ്‌സുമാരുടേയും ജീവനക്കാരുടെ തോത് അനുസരിച്ച് ഷിഫ്റ്റ് ക്രമീകരിക്കല്‍, ജോലി സാഹചര്യം മെച്ചപ്പെടുത്തല്‍ എന്നിവയാണ് നഴ്‌സുമാരുടെ ആവശ്യം.

ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെറ്റിന്റെയും ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡിന്റെയും വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്നും അതാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നതെന്നും നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി.

Health care workers, nurses and midwives march for improved working conditions.

ആരോഗ്യമേഖലയിലെ നിലവിലെ പ്രതിസന്ധിയില്‍ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. സര്‍ക്കാര്‍ നീതിപൂര്‍വ്വമായി പെരുമാറുന്നില്ലെന്ന് എന്‍എസ്ഡബ്ല്യൂഎന്‍എംഎ ജനറല്‍ സെക്രട്ടറി ബ്രെറ്റ് ഹോംസ് പറഞ്ഞു.

ജീവനക്കാര്‍ക്ക് ജോലി ഭാരം കൂടിയിരിക്കുകയാണ്. ഷിഫ്റ്റും ഓവര്‍ ടൈമും ഒഴിവുള്ള പോസ്റ്റില്‍ നിയമനവും എല്ലാം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. സമരം കൊണ്ട് ഹെല്‍ത്ത് സര്‍വീസിലും പബ്ലിക് ആശുപത്രിയിലും അടിയന്തര സര്‍വീസുകള്‍ മുടങ്ങില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends