ബഹിരാകാശത്താണ് ഭാവി; ഇതിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന തുടരാനാകില്ല; ശൂന്യാകാശത്ത് സ്വയംപര്യാപ്തത നേടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍

ബഹിരാകാശത്താണ് ഭാവി; ഇതിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന തുടരാനാകില്ല; ശൂന്യാകാശത്ത് സ്വയംപര്യാപ്തത നേടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍

ഓസ്‌ട്രേലിയയുടെ ഭാവിയ്ക്കായി ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് നാസയുടെ മാഴ്‌സ് റോവര്‍ മിഷനുകളില്‍ സഹകരിച്ച ശാസ്ത്രജ്ഞന്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യുതി എന്നത് പോലെ ഈ നൂറ്റാണ്ടില്‍ ബഹിരാകാശമാണ് സുപ്രധാനമാകുകയെന്ന് പ്രൊഫസര്‍ പൗലോ ഡി സൂസ പറയുന്നു.


പര്യാപ്തമായ യോഗ്യതയുള്ള ഒരു ലേബര്‍ ഫോഴ്‌സ് വികസിപ്പിക്കാന്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'സാമ്പത്തിക കൈമാറ്റം, ലോജിസ്റ്റിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, കൃഷി, ഖനനം തുടങ്ങിയ എല്ലാ മേഖലകളും ബഹിരാകാശത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളെയും, സ്ഥാപനങ്ങളെയും ആശ്രയിക്കാന്‍ കഴിയില്ല', പ്രൊഫ. ഡി സൂസ വ്യക്തമാക്കി.

2018 മധ്യത്തോടെ സിവില്‍ സ്‌പേസ് മേഖലയ്ക്കായി ഫെഡറല്‍ ഗവണ്‍മെന്റ് 700 മില്ല്യണ്‍ ഡോളറിലേറെയാണ് വകയിരുത്തുന്നത്. ഓസ്‌ട്രേലിയന്‍ സൈന്യത്തിന്റെ പുതിയ ബഹിരാകാശ കമ്മാന്‍ഡ് ഈയാഴ്ച ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റികളും, ഉയര്‍ന്നുവരുന്ന മേഖലയും തമ്മില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കണമെന്നും പ്രൊഫസര്‍ ഡി സൂസ വ്യക്തമാക്കി. 20 വര്‍ഷം മുന്‍പ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായി ഇരിക്കവെയാണ് നാസയുടെ മാഴ്‌സ് റോവര്‍ മിഷന് ആവശ്യമായ സെന്‍സര്‍ ഡിസൈന്‍ ചെയ്യാന്‍ വ്യക്തിയാണ് പ്രൊഫസര്‍ ഡി സൂസ.
Other News in this category



4malayalees Recommends