പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ മുന്‍ നഴ്‌സ് നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ തയ്യാറാക്കിയതായി പെര്‍ത്തിലെ ഡിസ്ട്രിക്ട് കോടതിയില്‍ വിശദമാക്കപ്പെട്ടു. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളും ലൈംഗിക സംതൃപ്തിക്കായി ഇയാള്‍ പകര്‍ത്തിയിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ നഴ്‌സിന്റെ പരിചരണത്തിലുള്ള കുട്ടികള്‍ ഇരകളായെന്നതിന് തെളിവില്ലെന്ന് പിസിഎച്ച് പറഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ നിര്‍മ്മിച്ചതിനും, കുട്ടികളോട് മോശമായി പെരുമാറിയതിനും 14 കുറ്റങ്ങളാണ് പ്രതി പീറ്റര്‍ ജെയിംസ് ഡി മൗള്‍പൈഡ് സമ്മതിച്ചിരിക്കുന്നത്.
2020 നവംബര്‍ മുതല്‍ 2021 ആഗസ്റ്റ് വരെയാണ് നഴ്‌സ് ഒരു അനധികൃത ചാറ്റ് സൈറ്റില്‍ പ്രവേശിച്ച് കുട്ടികളുമായി വെബ് ക്യാമറയിലൂടെ ബന്ധപ്പെട്ടത്. ലൈംഗികമായി പെരുമാറാന്‍ ആവശ്യപ്പെടുകയും, ഇയാള്‍ സ്വയംഭോഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമാണ് ചെയ്തത്.
നാല് വയസ്സുള്ള ഒരു കുട്ടിയെ ഒരാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുമ്പോള്‍ നഴ്‌സ് ഇത് വീക്ഷിച്ചെന്നും കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. തന്റെ വീടിന് മുന്നിലൂടെ കടന്നുപോകുന്ന കുട്ടികളെ നോക്കി നില്‍ക്കുകയും സ്വയംഭോഗം ചെയ്യുന്നതും ഇയാളുടെ പതിവായിരുന്നുവെന്നും കോടതിയില്‍ വ്യക്തമാക്കി.
കുട്ടികള്‍ ഇയാളുടെ പ്രവര്‍ത്തികള്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പോലീസ് വീട്ടിലെത്തി തെരച്ചില്‍ നടത്തിയത്. ഇതോടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു.