ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്തേണ്‍ നദികളുടെ തീരത്തുള്ളവര്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് ; കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദ്ദേശം

ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്തേണ്‍ നദികളുടെ തീരത്തുള്ളവര്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് ; കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദ്ദേശം
ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്തേണ്‍ നദികളുടെയും മിഡ് നോര്‍ത്ത് കോസ്റ്റിന്റെയും ചില ഭാഗങ്ങളില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി . താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം.

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വില്‍സണ്‍ നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതിനാല്‍, വടക്ക്, തെക്ക് ലിസ്‌മോറിന്റെ ചില ഭാഗങ്ങളില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപത്തെ റിച്ച്മണ്ട് നദിയിലും കൂടുതല്‍ തെക്ക് ഒറാറ, കലംഗ്, ബെല്ലിംഗര്‍ നദികളിലും ചൊവ്വാഴ്ച മുതല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയില്‍ നിന്നുള്ള ഡീന്‍ നരാമോര്‍ പറഞ്ഞു.

എന്‍എസ്ഡബ്ല്യുവിന്റെ വടക്ക്, വടക്ക്കിഴക്ക് ഭാഗങ്ങളില്‍ കാര്യമായ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വെള്ളപ്പൊക്കത്തില്‍ കരുതല്‍ വേണമെന്ന് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിന്റെ ആക്ടിംഗ് കമ്മീഷണര്‍ ഡാനിയല്‍ ഓസ്റ്റിന്‍ പറഞ്ഞു,



Other News in this category



4malayalees Recommends