ചൈനയുമായി സുരക്ഷാ കരാര്‍ വരുന്നുവെന്ന് സ്ഥിരീകരിച്ച് സോളമന്‍ ഐലന്‍ഡ്‌സ്; ആശങ്കയും, അമ്പരപ്പുമായി ഓസ്‌ട്രേലിയയും, ന്യൂസിലാന്‍ഡും; ഇന്തോ-പസഫിക് മേഖലയിലെ പുതിയ തലവേദന

ചൈനയുമായി സുരക്ഷാ കരാര്‍ വരുന്നുവെന്ന് സ്ഥിരീകരിച്ച് സോളമന്‍ ഐലന്‍ഡ്‌സ്; ആശങ്കയും, അമ്പരപ്പുമായി ഓസ്‌ട്രേലിയയും, ന്യൂസിലാന്‍ഡും; ഇന്തോ-പസഫിക് മേഖലയിലെ പുതിയ തലവേദന

ചൈനയുമായി സുരക്ഷാ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് സോളമന്‍ ഐലന്‍ഡ്‌സ്. അയല്‍ക്കാരായ ഓസ്‌ട്രേലിയയെയും, ഇന്തോ-പസഫിക് മേഖലയിലെ പാശ്ചാത്യ സഖ്യകക്ഷികളെയും ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം.


ഓസ്‌ട്രേലിയയുടെ നോര്‍ത്ത് ഭാഗത്തായി ദ്വീപില്‍ ഒരു ചൈനീസ് സൈനിക ബേസ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായി സൂചിപ്പിക്കുന്ന രേഖകള്‍ ചോര്‍ന്നതോടെയാണ് സോളമന്‍ ഐലന്‍ഡ്‌സ് ഭരണാധികാരികളുടെ ശ്രമം പുറത്തുവന്നത്. ഇത് ഏറെ നാളായി മുഖ്യ പ്രതിരോധ പങ്കാളിയും, കുഞ്ഞന്‍ ദ്വീപിന് സാമ്പത്തിക സഹായവും നല്‍കിവരുന്ന ഓസ്‌ട്രേലിയയില്‍ ആശങ്ക പരത്തുകയാണ്.

ഓസ്‌ട്രേലിയയ്ക്ക് പുറമെ ന്യൂസിലാന്‍ഡും വിഷയത്തില്‍ ഹോണിയാരയെ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ദ്വീപിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നുവെങ്കിലും മേഖലയിലെ സുരക്ഷയും, സ്ഥിരതയും തകര്‍ക്കുന്ന നടപടികളില്‍ ആശങ്കയുണ്ടെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി മാരീസ് പെയിന്‍ വ്യക്തമാക്കി. സൈനിക ബേസ് പോലുള്ള സ്ഥിരം സാന്നിധ്യം ഉള്‍പ്പെടുന്നതിലാണ് ഓസ്‌ട്രേലിയയുടെ പ്രധാന ആശങ്കയുള്ളത്.

ദ്വീപില്‍ ചൈനീസ് പൗരന്‍മാരുടെയും, സോളമന്‍ ഐലന്‍ഡ്‌സിലെ പ്രധാന പ്രൊജക്ടുകളുടെയും സുരക്ഷയ്ക്കായി ബീജിംഗിന് സൈന്യത്തെ നിയോഗിക്കാന്‍ കഴിയുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചൈന ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളുമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിപുലമാക്കുന്നുവെന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ പ്രതികരണം.
Other News in this category



4malayalees Recommends