'രക്ഷിതാവ്' എന്നതിന് പകരം 'അമ്മ' എന്നുപയോഗിച്ചു; മുലയൂട്ടല്‍ കൗണ്‍സിലര്‍ ജോലിയില്‍ നിന്നും മൂന്ന് മക്കളുടെ അമ്മയെ പുറത്താക്കി; ട്രാന്‍സ്‌ജെന്‍ഡര്‍ ആണുങ്ങളും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കാരണം

'രക്ഷിതാവ്' എന്നതിന് പകരം 'അമ്മ' എന്നുപയോഗിച്ചു; മുലയൂട്ടല്‍ കൗണ്‍സിലര്‍ ജോലിയില്‍ നിന്നും മൂന്ന് മക്കളുടെ അമ്മയെ പുറത്താക്കി; ട്രാന്‍സ്‌ജെന്‍ഡര്‍ ആണുങ്ങളും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കാരണം

അമ്മ എന്ന വാക്ക് പവിത്രമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഈ വാക്ക് ഉപയോഗിച്ചത് വിദ്വേഷ പ്രസംഗമാണെന്ന് ആരോപിച്ച് ഓസ്‌ട്രേലിയന്‍ ബ്രസ്റ്റ്ഫീഡിംഗ് അസോസിയേഷനിലെ കൗണ്‍സിലര്‍ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാണ് മൂന്ന് മക്കളുടെ അമ്മയായ യുവതി പരാതിപ്പെടുന്നത്.


ട്രാന്‍സ്‌ജെന്‍ഡറുകളെ കൂടി ഉള്‍പ്പെടുത്തുന്ന 'രക്ഷിതാവ്' എന്നതിന് പകരം അമ്മയെന്ന വാക്ക് ഉപയോഗിച്ചെന്നതാണ് പുറത്താക്കാനുള്ള ന്യായീകരണം. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അമ്മ എന്ന വാക്ക് അമിതമായി ഉപയോഗിച്ചതാണ് ദോലി നഷ്ടപ്പെടാന്‍ കാരണമായതെന്ന് ജാസ്മിന്‍ സസെക്‌സ് പറയുന്നു.

എന്‍എസ്ഡബ്യുവിലെ റെയിന്‍ബോ ഫാമിലീസുമായി ചേര്‍ന്ന് അസോസിയേഷന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഭാഷ പരിപോഷിപ്പിക്കാന്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ ഇതോടെ രാജ്യത്തെ മുന്‍നിര മുലയൂട്ടല്‍ ഗ്രൂപ്പില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. മുലപ്പാല്‍ നല്‍കാന്‍ കഴിയുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ആവശ്യമായ ഉപദേശം നല്‍കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് പുതിയ കോഴ്‌സ് മെറ്റീരിയലും നല്‍കിയിരുന്നു.

എന്നാല്‍ അമ്മയെന്ന വാക്ക് ഉപയോഗിച്ചതിനല്ല സസെക്‌സിനെ പുറത്താക്കിയതെന്നാണ് എബിഎ നിലപാട്. ഇതിന് മറ്റ് കാരണമുണ്ടെന്ന് സംഘടന വാദിക്കുന്നു.
Other News in this category



4malayalees Recommends