പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി മോദി

പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി  മോദി
പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകള്‍ കുറിച്ചത്.

'ഓസ്‌ട്രേലിയയിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തില്‍ പാര്‍ലമെന്റ് അംഗമായ ആന്തണി ആല്‍ബനീസിനെ അഭിനന്ദിക്കുന്നു. ഇന്‍ഡോ പസഫിക് മേഖലയിലെ സംയുക്ത താല്‍പര്യങ്ങളുള്‍പ്പെടെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷിപരമായ സമ്പൂര്‍ണ്ണ സഹകരണവും ശക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

ആന്തണി ആല്‍ബനീസ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയാണ്. ഓസ്‌ട്രേലിയയുടെ മുപ്പത്തി ഒന്നാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. തന്നെ വിജയിപ്പിച്ച, ഒരു മാറ്റത്തിന് വേണ്ടി വോട്ട് ചെയ്ത ഓസ്‌ട്രേലിയയിലെ പൗരന്‍മാരോട് ആന്തണി ആല്‍ബനീസ് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ്.

Other News in this category



4malayalees Recommends