ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു; സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പെ ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ടോക്യോയില്‍

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു; സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പെ ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ടോക്യോയില്‍

ഓസ്‌ട്രേലിയയുടെ പുതിയ നേതാവായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ ആല്‍ബനീസ് ടോക്യോയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെയാണ് ആല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടി തറപറ്റിച്ചത്.


എന്നാല്‍ ആല്‍ബനീസ് ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമോ, അതോ ക്രോസ്‌ബെഞ്ചേഴ്‌സിന്റെ പിന്തുണയോടെ ഭരിക്കുമോയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇന്ത്യ, യുഎസ്, ജപ്പാന്‍ എന്നിവരടങ്ങുന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്താനാണ് പ്രധാനമന്ത്രി ടോക്യോയില്‍ എത്തുന്നത്.

നാല് സുപ്രധാന ക്യാബിനറ്റ് അംഗങ്ങള്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ വിദേശകാര്യ മന്ത്രി പെന്നി വോംഗ് പ്രധാനമന്ത്രിക്കൊപ്പം ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

റിച്ചാര്‍ഡ് മാര്‍ല്‌സാണ് പുതിയ ഉപപ്രധാനമന്ത്രി. എംപ്ലോയ്‌മെന്റ് മന്ത്രിയുടെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. ജിം ചാമേഴ്‌സ് ട്രഷററായും, കാറ്റി ഗാലാഗെര്‍ അറ്റോണി ജനറല്‍, ഫിനാന്‍സ് മന്ത്രിയായും ചുമതലയേറ്റു.

ഒരു ദശകത്തിനിടെ ലേബറിന്റെ ആദ്യ സര്‍ക്കാരാണ് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി 72 ലോവര്‍ ഹൗസ് സീറ്റുകളില്‍ ജയിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായ 76 നേടുമോയെന്നാണ് കാത്തിരിപ്പ്. വോട്ടെണ്ണല്‍ തുടരുകയാണ്. പ്രൈമറി വോട്ടുകള്‍ രണ്ട് പ്രധാന പാര്‍ട്ടികളും പിന്നിലായി.
Other News in this category



4malayalees Recommends