തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നരേന്ദ്ര മോദിയുടെ കൂട്ടുകാരന്‍ പൊട്ടി; ഇന്ത്യക്ക് സന്ദേശം അയച്ച് ഓസ്‌ട്രേലിയ; പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്തുടരുമോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നരേന്ദ്ര മോദിയുടെ കൂട്ടുകാരന്‍ പൊട്ടി; ഇന്ത്യക്ക് സന്ദേശം അയച്ച് ഓസ്‌ട്രേലിയ; പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്തുടരുമോ?

ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറെ മുന്നോട്ട് പോയിരുന്നു. നരേന്ദ്ര മോദി ഗവണ്‍മെന്റുമായി സ്‌കോട്ട് മോറിസന്റെ ഭരണകൂടം ഏറെ അടുപ്പം പുലര്‍ത്തുകയും, നയതന്ത്ര വ്യാപാര ബന്ധങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോറിസന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് ഇക്കുറി അടിതെറ്റി.


ലേബറിന്റെ ആന്തണി ആല്‍ബനീസാണ് പുതിയ പ്രധാനമന്ത്രി. ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ നേടിയെടുത്ത സവിശേഷ ബന്ധം തുടരുമോയെന്ന ചോദ്യം ബാക്കിയാണ്. പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ സന്ദേശം ഇന്ത്യക്ക് ലഭിച്ചുകഴിഞ്ഞു.

ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ഇന്ത്യക്ക് അപരിചിതനല്ലെന്നാണ് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1991ല്‍ രാജ്യത്ത് ബാക്ക്പാക്കുമായി സഞ്ചരിച്ച വ്യക്തിയാണ് ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി.

'ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഇന്ത്യക്ക് അപരിചിതനല്ല, ബാക്ക്പാക്കറായി 1991ല്‍ ഇന്ത്യയില്‍ സന്ദര്‍ശിച്ച ഇദ്ദേഹം 2018ല്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തെയും നയിച്ചിട്ടുണ്ട്. പ്രചരണങ്ങളില്‍ സാമ്പത്തിക, നയതന്ത്ര ബന്ധവും, ജനങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടുത്തുമെന്ന് പ്രചരണത്തില്‍ വാഗ്ദാനം ചെയ്തിരുന്നു', ബാരി ഓ'ഫാരെല്‍ എഒ പറഞ്ഞു.

ജനാധിപത്യം, സൗഹൃദം എന്നീ ഹാഷ്ടാഗുകളോടെയാണ് ഓസ്‌ട്രേലിയയുടെ ഹൈക്കമ്മീഷണര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇന്ത്യയും, ഓസ്‌ട്രേലിയയും സാമ്പത്തിക, വ്യാപാര സഹകരണത്തില്‍ സുപ്രധാന കരാറില്‍ ഒപ്പുവെച്ചിരുന്നു.
Other News in this category



4malayalees Recommends