ഓസ്‌ട്രേലിയയുടെ ഫസ്റ്റ് ലേഡി ഇനി ജോഡി ഹെയ്ഡണ്‍; അവിവാഹിതനായ പ്രധാനമന്ത്രിയുടെ കൂടെയുള്ള ആ സ്ത്രീ വ്യത്യസ്തയാണ്; ജോലി രാജിവെയ്ക്കാനും ഉദ്ദേശമില്ല

ഓസ്‌ട്രേലിയയുടെ ഫസ്റ്റ് ലേഡി ഇനി ജോഡി ഹെയ്ഡണ്‍; അവിവാഹിതനായ പ്രധാനമന്ത്രിയുടെ കൂടെയുള്ള ആ സ്ത്രീ വ്യത്യസ്തയാണ്; ജോലി രാജിവെയ്ക്കാനും ഉദ്ദേശമില്ല

ലോക നേതാക്കളുടെ ഭാര്യമാര്‍, പൊതുവെ ഫസ്റ്റ് ലേഡി എന്ന് യുഎസ് സ്റ്റൈലില്‍ വിളിക്കപ്പെടുന്നവര്‍ക്ക് പൊതുവെ പ്രത്യേകിച്ച് ഔദ്യോഗിക ഡ്യൂട്ടികളൊന്നും ഉണ്ടാകാറില്ല. ഭര്‍ത്താവ് തിരക്കിട്ട രാഷ്ട്രീയ ജീവിതം നയിക്കുമ്പോള്‍ കുട്ടികളുടെയും, കുടുംബത്തിന്റെയും കാര്യം നോക്കുകയും, എപ്പോഴും കൂടെ നടക്കുകയുമാണ് ഫസ്റ്റ് ലേഡീസിന്റെ പൊതുവെയുള്ള പരിപാടി.


എന്നാല്‍ ഓസ്‌ട്രേലിയയുടെ പുതിയ ഫസ്റ്റ് ലേഡി ജോഡി ഹെയ്ഡണ്‍ ഇതില്‍ നിന്നും വ്യത്യസ്തയാകും. പ്രചരണത്തിലും, സത്യപ്രതിജ്ഞയിലുമെല്ലാം ഒപ്പമുണ്ടായെങ്കിലും താന്‍ ചെയ്യുന്ന ജോലി രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹെയ്ഡണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

2010ല്‍ ജൂലിയാ ഗില്ലാര്‍ഡിന് ശേഷം അവിവാഹിതനായ ആദ്യത്തെ പ്രധാനമന്ത്രിയും, ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ അവിവാഹിത പ്രധാനമന്ത്രിയുമാണ് ആല്‍ബനീസ്. പങ്കാളിയായ ആല്‍ബനീസ് അദ്ദേഹത്തിന്റെ ജോലിയും, താന്‍ തന്റെ ജോലിയും നിര്‍വ്വഹിക്കുമെന്ന് ഹെയ്ഡണ്‍ പറയുന്നു.

സിഡ്‌നിയില്‍ ജനിച്ച 43-കാരിയായ ഹെയ്ഡണ്‍ സെന്‍ഡ്രല്‍ കോസ്റ്റിലാണ് വളര്‍ന്നത്. സ്‌കൂള്‍ അധ്യാപകരുടെ മകളായ ഇവര്‍ എന്‍എസ്ഡബ്യു പബ്ലിക് സര്‍വ്വീസ് അസോസിയേഷനില്‍ വുമണ്‍സ് ഓഫീസറാണ്.

2020ലാണ് മെല്‍ബണിലെ ഒരു ചടങ്ങില്‍ വെച്ച് ഹെയ്ഡണും, ആല്‍ബനീസും കണ്ടുമുട്ടുന്നത്. ഈ ബന്ധമാണ് ഫസ്റ്റ് ലേഡിയിലേക്ക് എത്താന്‍ വഴിയൊരുക്കിയത്. മുന്‍പ് വിവാഹം കഴിച്ചിട്ടുള്ള ആല്‍ബനീസ് ഈ ബന്ധം നേരത്തെ വേര്‍പ്പെടുത്തിയിരുന്നു.
Other News in this category



4malayalees Recommends