സ്വന്തം എംഎല്‍എ കാലുമാറിയത് കോണ്‍ഗ്രസിന് നാണക്കേടായി ; ഹരിയാനയില്‍ അജയ് മാക്കാന്റെ തോല്‍വി ഉള്‍ക്കൊള്ളാനാകാതെ പാര്‍ട്ടി

സ്വന്തം എംഎല്‍എ കാലുമാറിയത് കോണ്‍ഗ്രസിന് നാണക്കേടായി ; ഹരിയാനയില്‍ അജയ് മാക്കാന്റെ തോല്‍വി ഉള്‍ക്കൊള്ളാനാകാതെ പാര്‍ട്ടി
ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ ജയിച്ചെന്നാണ് നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ ഒരു വോട്ട് അസാധുവായതോടെ അജയ് മാക്കന്‍ തോറ്റു. സീറ്റ് ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് വിജയാഘോഷവും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റും ചെയ്തു. വോട്ട് അസാധുവായതോടെ ട്വീറ്റ് പിന്‍വലിച്ചു.

മുപ്പത് വോട്ടുകളാണ് അജയ് മാക്കന്‍ നേടിയത്. ഒരു വോട്ട് അസാധുവായതോടെ ബിജെപി പിന്തുണയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മ്മയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിതെളിഞ്ഞു. ബിജെപിയുടെ കൃഷ്ണ ലാല്‍ പന്‍വാറും തെരഞ്ഞെടുക്കപ്പെട്ടു. 31 വോട്ടാണ് പന്‍വാറിന് ലഭിച്ചത്. കാര്‍ത്തികേയ ശര്‍മ്മയ്ക്ക് 28 വോട്ടുകളും ലഭിച്ചു. 90 എംഎല്‍എമാരുള്ള ഹരിയാന നിയമസഭയില്‍ 88 വേട്ടുകളാണ് പരിഗണിക്കപ്പെട്ടത്. ഒരു എംഎല്‍എ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇതോടെ 29.34 വോട്ട് ഓരോ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ ആവശ്യമായി വന്നു. 28 വോട്ടുകളുണ്ടായ കാര്‍ത്തികേയ ശര്‍മ്മ 29.66 വോട്ടുകള്‍ക്ക് മുന്‍തൂക്കമുണ്ടായി.

സ്വന്തം എംഎല്‍എ കാലുവാരിയതാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയത്. അദംപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടു. ബിജെപിയുടെ നയങ്ങളിലും ആശയങ്ങളിലും ബിഷ്‌ണോയ് വിശ്വാസം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും ഖട്ടര്‍ പറഞ്ഞു.

Other News in this category



4malayalees Recommends