ആ തമിഴ് കുടുംബത്തിന് ഓസ്‌ട്രേലിയ പെര്‍മനന്റ് റസിഡന്‍സി നല്‍കുമോ? നടേശലിംഗം കുടുംബത്തിന് രാജ്യത്ത് തുടരുന്നതില്‍ തടസ്സങ്ങളില്ലെന്ന് പ്രധാനമന്ത്രി ആല്‍ബനീസ്; സ്വീകരിച്ച് പ്രദേശവാസികള്‍

ആ തമിഴ് കുടുംബത്തിന് ഓസ്‌ട്രേലിയ പെര്‍മനന്റ് റസിഡന്‍സി നല്‍കുമോ? നടേശലിംഗം കുടുംബത്തിന് രാജ്യത്ത് തുടരുന്നതില്‍ തടസ്സങ്ങളില്ലെന്ന് പ്രധാനമന്ത്രി ആല്‍ബനീസ്; സ്വീകരിച്ച് പ്രദേശവാസികള്‍

ബിലോയേലയില്‍ നിന്നുള്ള അഭയാര്‍ത്ഥി അപേക്ഷകരായ നടേശലിംഗം കുടുംബത്തെ സ്വീകരിച്ച് പ്രദേശവാസികള്‍. കുടുംബം പെര്‍മനന്റ് റസിഡന്‍സിക്കായി നടത്തുന്ന നീക്കങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചു.


ബോര്‍ഡര്‍ ഫോഴ്‌സ് നീക്കം ചെയ്ത് നാല് വര്‍ഷത്തിന് ശേഷമാണ് തമിഴ് അഭയാര്‍ത്ഥിളായ കുടുംബം ക്യൂന്‍സ്‌ലാന്‍ഡ് പട്ടണത്തില്‍ തിരിച്ചെത്തുന്നത്. ബിലോയേലയില്‍ തിരിച്ചെത്തിയ കുടുംബത്തെ ഫ്‌ളറിഷ് മള്‍ട്ടികര്‍ച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥികളായാണ് പ്രാദേശിക ജനങ്ങള്‍ ആദരിച്ചത്.

ബിലോയേല സമൂഹത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെയ്ക്കുമെന്ന് പ്രിയ നടരാജ തമിഴില്‍ വ്യക്തമാക്കി. ഈ പട്ടണത്തിലെ ഓരോ ആളുകളും ഞങ്ങള്‍ക്കായി പോരാടി. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, പ്രിയ പറഞ്ഞു.

പ്രിയ നടരാജ, നടേശ് മുരുഗപ്പന്‍, മക്കളായ കോപികാ നടേശലിംഗം, താര്‍ണിക നടേശലിംഗം എന്നിവര്‍ ബ്രിഡ്ജിംഗ് വിസ കാലാവധി കഴിഞ്ഞ ശേഷവും ക്യൂന്‍സ്‌ലാന്‍ഡ് പട്ടണത്തില്‍ താമസിച്ച് വരികയായിരുന്നു. ഇതോടെയാണ് ഇവരെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനിലേക്ക് മാറ്റിയത്.

നിലവില്‍ ബ്രിഡ്ജിംഗ് വിസയിലാണ് തമിഴ് അഭയാര്‍ത്ഥികള്‍ രാജ്യത്ത് തുടരുന്നത്. എന്നിരുന്നാലും ഇവരുടെ പെര്‍മനന്റ് റസിഡന്‍സി അപേക്ഷ ആഴ്ചകള്‍ക്കുള്ളില്‍ അംഗീകരിക്കുമെന്ന് അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നു.
Other News in this category



4malayalees Recommends