ഷെയിന്‍ വോണിന്റെ ജീവിതകഥയുമായി ചാനല്‍ 9, അതും കുടുംബത്തിന്റെ അനുമതി പോലും വാങ്ങാതെ; രോഷവുമായി ക്രിക്കറ്റ് ഇതിഹാസത്തിന്റെ സുഹൃത്തുക്കളും, കുടുംബവും

ഷെയിന്‍ വോണിന്റെ ജീവിതകഥയുമായി ചാനല്‍ 9, അതും കുടുംബത്തിന്റെ അനുമതി പോലും വാങ്ങാതെ; രോഷവുമായി ക്രിക്കറ്റ് ഇതിഹാസത്തിന്റെ സുഹൃത്തുക്കളും, കുടുംബവും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ മരിച്ച് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് പുതിയ വിവാദം. വോണിന്റെ ജീവിതകഥയുമായി ചാനല്‍ 9 ഒരുക്കുന്ന സീരീസാണ് വിവാദത്തിന് ആധാരം. താരത്തിന്റെ കുടുംബത്തിന്റെ അംഗീകാരം ഇല്ലാതെ അനധികൃതമായാണ് ചാനല്‍ നീക്കം നടത്തുന്നത്.


മാര്‍ച്ചിലാണ് കായിക ലോകത്തെ ഞെട്ടിച്ച് ഷെയിന്‍ വോണ്‍ 52-ാം വയസ്സില്‍ തായ്‌ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. എംസിജിയിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡ് താരത്തിന്റെ സ്മരണാര്‍ത്ഥം വോണിന്റെ പേരിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയ ആരാധിക്കുന്ന വോണിന്റെ കുടുംബത്തിന്റെ അനുമതിയില്ലാതെ ചാനല്‍ 9 മിനി-സീരീസിന്റെ പ്രീ-പ്രൊഡക്ഷന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വോണ്‍ മരിച്ച് മൂന്നാമത്തെ ആഴ്ചയില്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചെന്നും, 2023ല്‍ പുറത്തിറക്കാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മരിച്ച് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് ഇത്തരമൊരു സീരീസ് തയ്യാറാക്കുന്നതില്‍ ലജ്ജ വേണമെന്നാണ് വോണിന്റെ മാനേജര്‍ ജെയിംസ് എര്‍ക്‌സിന്റെ പ്രതികരണം. വിഷയത്തില്‍ വിശദീകരണം ചോദിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.
Other News in this category



4malayalees Recommends