അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു ; ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ 500 മില്യണ്‍ ഡോളര്‍ പദ്ധതി പ്രഖ്യാപിച്ചു

അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു ; ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ 500 മില്യണ്‍ ഡോളര്‍ പദ്ധതി പ്രഖ്യാപിച്ചു
ന്യൂകാസിലിനും സെന്‍ട്രല്‍ കോസ്റ്റിനും സിഡ്‌നിക്കും ഇടയില്‍ അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിന് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ 500 മില്യണ്‍ ഡോളര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നു.

സിഡ്‌നിക്കും ന്യൂകാസില്‍, വോളോങ്കോങ് തുടങ്ങിയ പ്രാദേശിക പ്രദേശങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കാന്‍ അതിവേഗ റെയില്‍ ലൈനുകള്‍ക്കായുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ വളരെക്കാലമായി പദ്ധതിയിടുകയാണ്. ഇതിന്റെ തുകയില്‍ തീരുമാനമായതായി പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു.

ഇതിനെക്കുറിച്ച് വളരെക്കാലമായി സംസാരിക്കുന്നു, പക്ഷേ പണം കണ്ടെത്താനായിട്ടില്ല, പെറോട്ടെറ്റ് പറഞ്ഞു.

'ആവശ്യമായ ഫണ്ടിംഗില്ലെങ്കില്‍ വികസനം കൊണ്ടുവരിക പ്രയാസമാകും. 500 മില്യണ്‍ ഡോളര്‍ നിക്ഷേപം നടക്കുന്നതോടെ ഈ വര്‍ഷ അവസാനം സിഡ്‌നിക്കും സെന്‍ട്രല്‍ കോസ്റ്റിനുമിടയിലുള്ള റെയില്‍വേ ലൈനുകള്‍ നവീകരിക്കല്‍ സാധ്യമാകും.

അതിവേഗ റെയില്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.എന്നിരുന്നാലും, സെന്‍ട്രല്‍ കോസ്റ്റിലെ പുതിയ വൈദ്യുതീകരിച്ച റെയില്‍ ട്രാക്കുകള്‍ക്കും, വ്യോങ്ങിലെയും ടുഗേരയിലെയും പ്ലാറ്റ്‌ഫോം, സ്റ്റേഷന്‍ നവീകരണം, സിഡ്‌നി, ന്യൂകാസില്‍, സെന്‍ട്രല്‍ കോസ്റ്റ് എന്നിവയ്ക്കിടയിലുള്ള അതിവേഗ റെയില്‍ കണക്ഷനുകള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ വേഗതയേറിയ റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends