ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന

ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന
ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന. ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ മായാ മുര്‍മു എന്ന എഴുപതുകാരിയോടായിരുന്നു കാട്ടാനയുടെ അടങ്ങാത്ത കലി.

ശനിയാഴ്ച വീടിന് സമീപമുള്ള കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുമ്പോഴായിരുന്നു മായയ്ക്ക് നേരെ ആനയുടെ ആക്രമണമണമുണ്ടായത്. ഡാല്‍മ വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ ആന വൃദ്ധയെ ക്രൂരമായി ആക്രമിക്കുകയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മായ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഇതിന് ശേഷം വൈകിട്ടോടെ ഇവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ആന വീണ്ടുമെത്തി. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ചിതയില്‍ നിന്ന് മൃതദേഹം വലിച്ച് പുറത്തിട്ട് വീണ്ടും ചവിട്ടിയ ശേഷം കടന്നു കളഞ്ഞു. സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും സംസ്‌കാര ചടങ്ങുകള്‍ നടത്താനായത്.

Other News in this category



4malayalees Recommends