അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു

അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍  ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു
അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. ബംഗളൂരു സ്വദേശി പൂര്‍വജാണ് ആത്മഹത്യ ചെയ്തത്. അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല.

കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ എത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends